play-sharp-fill
അ​ഞ്ചു വ​യ​സുകാരിക്ക് നേരേ ലൈംഗികാതിക്രമം: പ്രതിക്ക് 25 വർഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശിക്ഷ വി​ധി​ച്ച് കോടതി

അ​ഞ്ചു വ​യ​സുകാരിക്ക് നേരേ ലൈംഗികാതിക്രമം: പ്രതിക്ക് 25 വർഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശിക്ഷ വി​ധി​ച്ച് കോടതി

സ്വന്തം ലേഖകൻ 

പെ​രി​ന്ത​ൽ​മ​ണ്ണ: അ​ഞ്ചു വ​യ​സുകാരിയെ ലൈം​ഗി​കാ​തി​ക്ര​മത്തിന് ഇരയാക്കിയ ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് 25 വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശിക്ഷ വി​ധി​ച്ച് കോടതി. തു​വ്വൂ​ർ തെ​ക്കും​പു​റം കോ​ഴി​ശേ​രി റി​യാ​സി​(37)​നാ​ണ് കോടതി ശിക്ഷ വിധിച്ചത്.

പെ​രി​ന്ത​ൽ​മ​ണ്ണ പോ​ക്സോ അ​തി​വേ​ഗ സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി എ​സ്. സൂ​ര​ജ് ആണ് പ്രതിക്കെതിരെ ശിക്ഷ വിധിച്ചത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​ന്ന​ര വ​ർ​ഷം ക​ഠി​നത​ട​വ് അ​നു​ഭ​വി​ക്ക​ണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2018-ൽ ​ക​രു​വാ​ര​കു​ണ്ട് പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​ണ് കേ​സ്. മു​ൻ ക​രു​വാ​ര​കു​ണ്ട് സി.​ഐ ജ്യോ​തീ​ന്ദ്ര​കു​മാ​ർ, അ​ബ്ദു​ൽ മ​ജീ​ദ്, എ​സ്.​ഐ ര​തീ​ഷ് എ​ന്നി​വ​രാ​ണ് കേ​സ് അ​ന്വേ​ഷണം നടത്തി കുറ്റപത്രം സമർപ്പിച്ച​ത്.