വെള്ളം എടുക്കാതെ കടൽ; പ്രളയഭീതിയിൽ കുട്ടനാടും കുമരകവും വൈക്കവും

വെള്ളം എടുക്കാതെ കടൽ; പ്രളയഭീതിയിൽ കുട്ടനാടും കുമരകവും വൈക്കവും

Spread the love

സ്വന്തം ലേഖിക

കോട്ടയം: പടിഞ്ഞാറന്‍ മേഖലയില്‍ നിരവധി വീടുകള്‍ വെള്ളത്തില്‍ തന്നെ.

കഴിഞ്ഞ ദിവസങ്ങളിൽ
ശക്തമായ മഴ പെയ്‌തതതോടെ കോട്ടയം, ചങ്ങനാശേരി, തിരുവാര്‍പ്പ്‌, അയ്‌മനം, കുമരകം, വൈക്കം ഭാഗങ്ങളുടെ താഴ്‌ന്ന മേഖലകളില്‍ ജലനിരപ്പുയര്‍ന്നു.
തണ്ണീര്‍മുക്കം ബണ്ടും തോട്ടപ്പള്ളി സ്പില്‍വേയും തുറന്നിട്ടും വേമ്പനാട്ടുകായലിലൂടെ വെള്ളം കടലിലേക്ക് ഒഴുകാതെ അപ്പര്‍കുട്ടനാട് പ്രളയഭീതിയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടല്‍ വെള്ളം എടുക്കാത്ത സ്ഥിതി തുടര്‍ന്നാല്‍ പ്രളയജലം കെട്ടിനിന്ന് ജനജീവിതം ദുരിതമാകും. വേമ്പനാട്ട് കായലില്‍ ഓരോ മഴക്കാലത്തും വന്നടിയുന്ന മണ്ണും ചെളിയും എക്കലും കോരിമാറ്റി ആഴം കൂട്ടുകയും, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ തോടുകളും നദികളും വൃത്തിയാക്കി ഒഴുക്ക് സുഗമമാക്കുകയും ചെയ്താല്‍ വെള്ളപ്പൊക്കം തടയാം. നിലവില്‍ വേമ്പനാട്ട് കായലില്‍ ഒഴുകി എത്തുന്ന വെള്ളം തോട്ടപ്പള്ളി സ്പില്‍വേ, തണ്ണീര്‍മുക്കം ബണ്ട് വഴിയാണ് കടലില്‍ എത്തേണ്ടത്.

കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ശക്തമായ മഴയിലും ഉരുള്‍പൊട്ടലിലും വെമ്പനാട്ട് കായലില്‍ എത്തുന്ന വെള്ളം തോട്ടപ്പള്ളി സ്പില്‍വേ, തണ്ണീര്‍മുക്കം ബണ്ട് വഴി ഒഴുകി പോകാന്‍ കഴിയാതെ പമ്പ, അച്ചന്‍കോവില്‍, മീനച്ചില്‍, മണിമല ആറുകളിലും സമീപ തോടുകളും നിറഞ്ഞ് അപ്പര്‍ കുട്ടനാട് ദിവസങ്ങളോളം മുങ്ങുന്ന സ്ഥിതിയാണിപ്പോള്‍.

വെള്ളം കയറിയ വീടുകളിലുള്ളവര്‍ ബന്ധുവീടുകളിലേക്കോ ക്യാമ്പുകളിലേക്കോ മാറിയിരിക്കുകയാണ്. പാടങ്ങള്‍ വലിയ ജലാശയങ്ങളായി. രണ്ടാം കുട്ടനാട് പാക്കേജില്‍ വേമ്പനാട്ട് കായല്‍ നിരന്തരം ഡ്രഡ്ജിംഗ് നടത്തി മാലിന്യങ്ങള്‍ നീക്കി ഒഴുക്ക് ശക്തമാക്കണമെന്ന നിര്‍ദ്ദേശം ഇതുവരെ നടപ്പായിട്ടില്ല. കായലില്‍ എക്കല്‍ അടിഞ്ഞ് ആഴം കുറവായതോടെ കടലിലേക്കുള്ള ഒഴുക്ക് കുറഞ്ഞു.

മീനച്ചില്‍- മീനന്തലയാര്‍-കൊടൂരാര്‍ സംയോജനപദ്ധതി വഴി പ്രളയരഹിത കോട്ടയമെന്ന ലക്ഷ്യവും യാഥാര്‍ത്ഥ്യമായില്ല. നദികളില്‍ ആഴംകൂട്ടി ഒഴുക്കുണ്ടാക്കാനുള്ള ശ്രമവും പാതിവഴിയില്‍ നില്‍ക്കുന്നു. വേമ്പനാട്ട് കായല്‍ മുഖങ്ങളായ പഴുക്കാനിലം, വെട്ടിക്കാട്ട്മുക്ക് എന്നിവിടങ്ങളില്‍ ആഴംകൂട്ടിയിട്ടില്ല. എന്നാല്‍ മീനച്ചിലാറിന്റെ ചില ഭാഗങ്ങളില്‍ ആഴം കൂടി. ഇക്കാരണത്താല്‍ വെള്ളം കായലിലേക്ക് ഒഴുകാതെ പരന്നൊഴുകുന്നത് താഴ്ന്ന പ്രദേശങ്ങളില്‍ സ്ഥിരം വെള്ളക്കെട്ടിനും കാരണമായിട്ടുണ്ട്.