ആലപ്പുഴയിൽ മീൻ പിടുത്തം നിരോധിച്ചു; കോട്ടയം അടക്കമുള്ള ജില്ലകളിൽ ഇനി മീൻ ക്ഷാമം; മീൻ പിടുത്തം നിരോധിച്ചത് കോവിഡിനെ തുടർന്ന്

ആലപ്പുഴയിൽ മീൻ പിടുത്തം നിരോധിച്ചു; കോട്ടയം അടക്കമുള്ള ജില്ലകളിൽ ഇനി മീൻ ക്ഷാമം; മീൻ പിടുത്തം നിരോധിച്ചത് കോവിഡിനെ തുടർന്ന്

തേർഡ് ഐ ബ്യൂറോ

കോട്ടയം: കോട്ടയം അടക്കമുള്ള ജില്ലകളിലേയ്ക്കു മീൻ കൂടുതലായി എത്തുന്ന ആലപ്പുഴയിൽ മീൻ പിടുത്തം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ നിരോധിച്ചു. മീൻ പിടുത്തക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ആലപ്പുഴ ജില്ലയിലെ ഹാർബറുകളിൽ മീൻ പിടുത്തതിനു നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ജൂലായ് 16 വരെയാണ് നിരോധനം ഏർപ്പെടുത്തിരിക്കുന്നത്.

മത്സ്യത്തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നിരോധനം. ആലപ്പുഴ ജില്ലയുടെ തീര മേഖലകളിൽ കോവിഡ് രോഗ വ്യാപനം കൂടുതലാണെന്ന് കലക്ടറേറ്റിൽ ചേർന്ന ഉന്നതതല യോഗം വിലയിരുത്തി. മറ്റുജില്ലകളിൽനിന്ന് നിരവധി പേർ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ എത്തുന്നുവെന്നും കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച വൈകീട്ട് മൂന്ന് മുതൽ ജൂലായ് 16 അർധരാത്രി വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. കലക്ടർ ഇതുസംബന്ധിച്ച ഉത്തരവിറക്കി. തൃക്കുന്നപ്പുഴ അടക്കം പല സ്ഥലത്തും കോവിഡ് സ്ഥിരീകരിച്ചവരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല എന്നതും അധികൃതർ ഗൗരവമായാണ് എടുക്കുന്നത്.

നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ 2020 ലെ പകർച്ചവ്യാധി നിയന്ത്രണ നിയമം 2005 ലെ ദുരന്ത നിവാരണ നിയമം എന്നിവ പ്രകാരം നടപടി സ്വീകരിക്കും. സംസ്ഥാനത്ത് നിലവിൽ പത്തനംതിട്ടയിലും, തിരുവനന്തപുരത്തും , എറണാകുളത്തും സമൂഹ വ്യാപന സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് ആലപ്പുഴയിൽ ജാഗ്രത ശക്തമാക്കിയത്. ഈ മൂന്നു ജില്ലകളിൽ നിന്നും കൂടുതൽ ആളുകൾ എത്തുന്നത് ആലപ്പുഴയിലാണ്.

എന്നാൽ, ആലപ്പുഴ ജില്ലയിൽ മീൻ പിടുത്തം പൂർണ്ണമായും നിരോധിച്ചത് കോട്ടയത്തെ അടക്കം മീൻ മാർക്കറ്റുകളെ സാരമായി ബാധിക്കുമെന്ന സൂചനയുണ്ട്.