play-sharp-fill
300 കിലോയുള്ള പോത്തിനെ കുഴിയിലിറക്കി മന്തിയാക്കി  ആറാടുകയാണ്  ഫുഡ് വ്ലോഗർ ഫിറോസ് ചുട്ടിപ്പാറ;ഫിറോസിൻ്റെ ആറാട്ട് കണ്ട് ശവസംസ്കാരം ഓർമ്മ വരുന്നെന്ന് സോഷ്യൽ മീഡിയ ;  പോത്തിന് ”ആദരാജ്ഞലികൾ” അർപ്പിച്ച് നിരവധി കമന്റുകളും

300 കിലോയുള്ള പോത്തിനെ കുഴിയിലിറക്കി മന്തിയാക്കി ആറാടുകയാണ് ഫുഡ് വ്ലോഗർ ഫിറോസ് ചുട്ടിപ്പാറ;ഫിറോസിൻ്റെ ആറാട്ട് കണ്ട് ശവസംസ്കാരം ഓർമ്മ വരുന്നെന്ന് സോഷ്യൽ മീഡിയ ; പോത്തിന് ”ആദരാജ്ഞലികൾ” അർപ്പിച്ച് നിരവധി കമന്റുകളും


സ്വന്തം ലേഖിക

കൊച്ചി : വ്യത്യസ്തമായ പാചകക്കൂട്ടുകളുമായി യൂട്യൂബിൽ സജീവമാണ് ഫിറോസ് ചുട്ടിപ്പാറ. ഒരു പോത്തിനെ മുഴുവനോടെ കുഴിയിലിറക്കി 6 മണിക്കൂർ റോസ്റ്റ് ചെയ്യുന്നതാണ് പുതിയ വിഡിയോ.ഒരാഴ്ച എടുത്താണ് ഇതിനുള്ള ഒരുക്കങ്ങൾ ചെയ്തത്. ആറര അടി ആഴത്തിലുള്ള കുഴി തയാറാക്കി ഇഷ്ടികയും സിമന്റും കൊണ്ട് കെട്ടിയെടുത്തു. ഈ കുഴിയിലാണ് മസാല പുരട്ടിയ പോത്തിനെ ചുട്ടെടുക്കുന്നത്.


ഈ കുഴിയിലേക്ക് വിറക് അടുക്കി തീ കത്തിച്ച് കനൽ തയാറാക്കി. അതിലേക്ക് വലിയ 2 ചെമ്പിൽ തിളച്ച വെള്ളം ഇറക്കി വയ്ക്കും. അതിനു മുകളിൽ കമ്പി വല വിരിച്ച് മസാല പുരട്ടിയ പോത്തിനെ മുഴുവനോടെ കുഴിയിലേക്ക് ഇറക്കണം. ഇതിനു മുകളിൽ ചാക്ക് വിരിച്ച ശേഷം സിമന്റ് സ്ലാബ് ഇട്ട് മൂടണം. വശങ്ങളിൽ മണ്ണിട്ട് വായു പുറത്തേക്കു പോകാതെ 6 മണിക്കൂർ വയ്ക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ സമയം മന്തി റൈസ് ദമ്മിൽ മുക്കാൽ മണിക്കൂർ വേവിക്കണം.6 മണിക്കൂറിനു ശേഷം കുഴിയുടെ മൂടി തുറന്ന് വെന്തു പരുവമായ പോത്തിനെ പുറത്തേക്കു പൊക്കി എടുക്കുന്നു. തയാറാക്കിയ മന്തി റൈസിനു മുകളിലേക്കു വേവിച്ച പോത്തിൽ നിന്നും മാംസം അടർത്തിയെടുത്ത് നിരത്തി, സൂഹൃത്തുക്കൾക്കൊപ്പം രുചിച്ചാണ് വിഡിയോ അവസാനിപ്പിക്കുന്നത്. നല്ല ഹൽവ കഷ്ണങ്ങൾ പോലെയുള്ള ബീഫും മന്തി റൈസും ചേർന്നുള്ള ഒന്നാന്തരം രുചിക്കാഴ്ച ഭക്ഷണപ്രേമികൾക്കിടയിൽ വൈറലാണ്.