Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊല്ലം: ഒരു കുഞ്ഞിന്റെ പേരിടൽ ചടങ്ങിൽ അച്ഛന്റെയും അമ്മയുടെയും വീട്ടുകാര്‍ തമ്മിലടിച്ചതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്.

കൊല്ലം തെന്മലയിലാണ് സംഭവം. കുഞ്ഞിന്റെ മാതാപിതാക്കളും ബന്ധുക്കളും തമ്മിലാണ് കൂട്ടത്തല്ലും ബഹളവും ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുഞ്ഞ് ജനിച്ച് 28-ാം ദിവസമാണ് പൊതുവെ പേരിടല്‍ ചടങ്ങ് നടക്കുന്നത്. കുഞ്ഞിന്റെ ഇടത് ചെവി വെറ്റില കൊണ്ട് അടച്ച് പിടിച്ച് വലത് ചെവിയില്‍ മൂന്ന് പ്രാവശ്യം പേര് വിളിക്കണമെന്നാണ് ചടങ്ങ്.

ഇവിടെ ചടങ്ങില്‍ കുട്ടിയുടെ അച്ഛൻ അലംകൃത എന്ന പേര് കുട്ടിയുടെ ചെവിയില്‍ വിളിക്കുന്നു. എന്നാല്‍ ഇത് കേട്ട ഉടന്‍ തന്നെ കുട്ടിയുടെ അമ്മ കുഞ്ഞിനെ പിടിച്ച് പറിച്ച് വാങ്ങുകയും കുഞ്ഞിന്റെ ചെവിയില്‍ അനാമിക എന്ന് വിളിക്കുകയും ചെയ്യുന്നു.

തുടർന്ന് ഇരുകൂട്ടരുടെയും വീട്ടുകാർ തമ്മിൽ വഴക്കാവുകയായിരുന്നു. ഇത്തരമൊരു ചുറ്റുപാടിൽ ആ കുഞ്ഞിൻ്റെ ഭാവി എന്താകുമെന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.