ഓടുന്ന വാഹനത്തിന് തീപിടിക്കുന്ന സംഭവം തുടർക്കഥയാകുന്നു;  വാഹനം വെന്തുവെണ്ണീറാകാതിരിക്കാൻ എന്തൊക്കെ ചെയ്യാം? എന്തെല്ലാം ശ്രദ്ധിക്കണം

ഓടുന്ന വാഹനത്തിന് തീപിടിക്കുന്ന സംഭവം തുടർക്കഥയാകുന്നു; വാഹനം വെന്തുവെണ്ണീറാകാതിരിക്കാൻ എന്തൊക്കെ ചെയ്യാം? എന്തെല്ലാം ശ്രദ്ധിക്കണം

സ്വന്തം ലേഖകൻ

ഓടുന്ന വാഹനത്തിന് തീപ്പിടിക്കുകയും മരണങ്ങൾ സംഭവിക്കുകയും ചെയ്യുന്നത് തുടർക്കഥയായിരിക്കുകയാണ്. പല കാരണങ്ങൾ കൊണ്ട് തീപ്പിടിത്തമുണ്ടാകാം. കാലപഴക്കവും ശരിയായ മെയ്ന്റനൻസിന്റെ അഭാവം നിമിത്തവും ഫ്യുവൽ ലെനിൽ ലിക്കേജുകൾ സംഭവിക്കാവുന്നതാണ്. ഉപയോഗിക്കാതെ കിടക്കുന്ന വാഹനങ്ങളിൽ എലി പോലുള്ള ജീവികളുടെ ആക്രമണം കാരണം ഇന്ധന ചോർച്ച സംഭവിക്കാം. ചില തരം വണ്ടുകൾ റബ്ബർ കൊണ്ട് നിർമ്മിച്ച ഇന്ധന ലൈനിൽ വളരം ചെറിയ ദ്വാരം ഇടുന്നതും വാഹനത്തിൽ നിന്നുള്ള ഇന്ധന ചോർച്ചയ്‌ക്ക് കാരണമാകും.

55/60 വാട്‌സ് ബൾബുകൾ ഘടിപ്പിക്കുന്ന ഹോൾഡറുകളിൽ 100-130 വാട്ട് ഹാലജൻ ബൾബുകൾ ഘടിപ്പിച്ച് നിരത്തിലിറങ്ങുന്നവര് തീ ക്ഷണിച്ച് വരുത്തുകയാണ്. കുറഞ്ഞ വോൾട്ടേജുള്ള ബൾബുകൾക്കായി ഡിസൈൻ ചെയ്തിട്ടുള്ള കനം കുറഞ്ഞ വയറുകളും പ്ലാസ്റ്റിക് ഹോൾഡറുകളിലുമാണ് 300 ഡിഗ്രി വരെ ചൂടാകുന്ന ബൾബുകൾ ഘടിപ്പിക്കുന്നത്. കൂടുതൽ വോൾട്ടേജ് ഉള്ള ഹോണുകളും ലൈറ്റിന്റെ ആർഭാഗങ്ങളും സ്പീക്കറുകളും എല്ലാം അഗ്നിയ്‌ക്ക് കാരണമാകും. വാഹന നിർമ്മാതാക്കൾ നിഷ്‌കർഷിച്ചിട്ടുള്ള ഫ്യൂസുകൾ മാറ്റി കൂടുതൽ കപ്പാസിറ്റിയുള്ള ഫ്യൂസുകൾ ഘടിപ്പിക്കുന്നതും വയറുകളോ കമ്പിയോ പകരം പിടിപ്പിക്കുന്നതും തീപ്പിടിത്ത സാഹചര്യം വർദ്ധിപ്പിക്കുന്നു. കൂളിംഗ് സിസ്റ്റത്തിന്റെ തകരാറും തീപിടിത്തത്തിന് കാരണമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസി പ്രവർത്തിപ്പിച്ച് ഡ്രൈവ് ചെയ്യുമ്പോൾ വാഹനത്തിന് തീപിടിച്ചാൽ റബ്ബർ, പ്ലാസ്റ്റിക് പോലുള്ളവ കത്തിയത് പോലുള്ള മണം വരും. ഇന്ധനച്ചോർച്ച ഉണ്ടായാലും അതിന്റെ മണം വണ്ടിയുടെ ഉള്ളിൽ വരാൻ സാധ്യതയുണ്ട്. ഇത്തരം ലക്ഷണങ്ങൾ അവഗണിക്കാതെ വിദഗ്ധനായ മെക്കാനിക്കിന്റെ സഹായം തേടണം. ബോണറ്റിനുള്ളിൽ തീ പടർന്നാൽ ബോണറ്റുയർത്തി തീ അണയ്‌ക്കാൻ ശ്രമിക്കരുത്. ഇങ്ങനെ ചെയ്യുന്നത് ഓക്‌സിജൻ പ്രവാഹം വർദ്ധിച്ച് തീപ്പിടിത്തം തീവ്രമാകും.

തീപ്പിടിച്ചാൽ വെള്ളം ഒഴിച്ച് തീകെടുത്താൻ ശ്രമിക്കരുത്. വെള്ളം ധാരാളമുണ്ടെങ്കിൽ വശങ്ങളിലേക്ക് തുടരെ ഒഴിച്ച് താ പടരാനുള്ള സാധ്യത ഇല്ലാതാക്കുക. വയറുകൾ ഉരുകി ഡോർ ലോക്കുകൾ തുറക്കാൻ പറ്റാതെയും ഗ്ലാസ് താഴ്‌ത്താൻ കഴിയാതെയും വരുന്നെങ്കിൽ സൈഡ് ഗ്ലാസ് പൊട്ടിക്കാൻ ശ്രമിക്കുക. തീയണയ്‌ക്കാനുള്ള കെമിക്കൽ പൗഡർ ചില വാഹനങ്ങൾക്ക് നിർബന്ധമാണ്. പാസഞ്ചർ വാഹനങ്ങളിലും ഇത് സൂക്ഷിക്കുക. കാർ സേഫ്റ്റി വിൻഡോ ഹാമർ, എമർജൻസി സീറ്റ് ബെൽറ്റ് കട്ടർ, ടോർച്ച്, ഫസ്റ്റ് എയ്ഡ് കിറ്റ് എന്നിവ വാഹനത്തിൽ കരുതുക.