മൂക്കടപ്പും കഫക്കെട്ടും കൊണ്ട് ദുരിതത്തിലാണോ? അറിയാം പ്രതിവിധികൾ

മൂക്കടപ്പും കഫക്കെട്ടും കൊണ്ട് ദുരിതത്തിലാണോ? അറിയാം പ്രതിവിധികൾ

സ്വന്തം ലേഖകൻ

മഴക്കാലമായാല്‍ പലരും നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് മൂക്കടപ്പും കഫക്കെട്ടും. ഇത് വന്ന് കഴിഞ്ഞാല്‍ ചുമ മാറ്റി എടുക്കാനും ബുദ്ധിമുട്ടാണ്. അതുപോലെ തന്നെ രാത്രിയില്‍ മൂക്ക് അടഞ്ഞ് പലപ്പോഴും ശ്വാസം കിട്ടാത്ത അവസ്ഥയും ഉണ്ടാകാം. പലപ്പോഴും നമ്മളുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി കുറയുമ്പോഴാണ് ഇത്തരത്തില്‍ കഫക്കെട്ട് കൂടുന്നത്. അതുപോലെ തന്നെ നമ്മള്‍ കഴിക്കുന്ന ചില ആഹാരങ്ങളും കഫക്കെട്ട് വര്‍ദ്ധിപ്പിക്കാറുണ്ട്. എന്തായാലും കഫക്കെട്ട് വന്നാല്‍ അതില്‍ നിന്നും പെട്ടെന്ന് ആശ്വാസം ലഭിക്കാന്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാം എന്ന് നോക്കാം.

ചൂട് വെള്ളം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നല്ലപോലെ ചൂട് വെള്ളം കുടിച്ച് കൊണ്ടിരിക്കാന്‍ ശഅരദ്ധിക്കാം. അതുപോലെ ഇതില്‍ തുളിസി ചേര്‍ക്കുന്നത് നല്ലതാണ്. ഇത് കഫക്കെട്ട് കുറയ്ക്കാന്‍ സഹായിക്കും. തുളസിയില്‍ ആന്റിബാക്ടീരിയല്‍ അതുപോലെ ആന്റിഇന്‍ഫ്‌ലമേറ്ററി പ്രോപര്‍ട്ടീസ് അടങ്ങിയിരിക്കുന്നു. അതിനാല്‍, ഇത് തൊണ്ടയ്ക്കും അതുപോലെ തന്നെ നെഞ്ചില്‍ കെട്ടികിടക്കുന്ന കഫം വേഗത്തില്‍ പോകുന്നതിനും സഹായിക്കും.

അതുപോലെ വെള്ളം നന്നായി കുടിക്കണം. പലരും കഫക്കെട്ട് വന്നാല്‍ വെള്ളം കുടിക്കാന്‍ മടിക്കും. സത്യത്തില്‍ കൃത്യമായ രീതിയില്‍ വെള്ളം കുടിക്കുന്നത് ആരോഗ്യം വീണ്ടെടുക്കാനും അതുപോ ലെ തന്നെ കഫക്കെട്ട് വേഗത്തില്‍ കുറയക്കാനും സഹായിക്കുന്നുണ്ട്.

ആവി പിടിക്കാം

ഒരു പിടി തുളസി ഇട്ട് നന്നായി ആവി പിടിക്കണം. ഇത്തരത്തില്‍ ആവി പിടിക്കുന്നത് സത്യത്തില്‍ മൂക്കില്‍ നിന്നും അതുപോലെ തലയിലും കെട്ടി കിടക്കുന്ന കഫത്തെ നീക്കം ചെയ്യാന്‍ സഹായിക്കും. ഇത് കൂടാതെ, ശ്വാസതടസ്സം നീക്കം ചെയ്യാനും ഇത് സഹായിക്കുന്നുണ്ട്. നെഞ്ചില്‍ നിന്നും കഫം നീക്കം ചെയ്യാനും ഇത്തരതതില്‍ ആവി പിടിക്കുന്നത് സഹായിക്കും.

തുളസി വീട്ടില്‍ ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് കല്ലുപ്പ് ഇട്ട് ആവി പിടിക്കാവുന്നതാണ്. അതുപോലെ തന്നെ കരിഞ്ചീരകം ഇട്ട ആവി പിടിക്കുന്നതും നല്ലതാണ്. പക്ഷേ, ഒരിക്കലും ബാം ഇട്ട് ആവി പിടിക്കരുത്. സത്യത്തില്‍ ഇത് ആരോഗ്യത്തിന് നല്ലതല്ല. കഫം പുറത്തേയ്ക്ക് പോകുന്നതിന് പകരം കട്ടകെട്ടി നില്‍ക്കാന്‍ ഇത് കാരണമാകും.

കുരുമുളക്

നല്ലപോലെ കുരുമുളകും അതുപോലെ തന്നെ ചുക്കും ചേര്‍ത്ത് വെള്ളം തിളപപിച്ച് കുടിക്കുന്നത് നല്ലതാണ്. ചിലര്‍ ചുക്ക് കാപ്പി തയ്യാറാക്കി കുടിക്കുന്നത് കാണാം. എന്നാല്‍, പലര്‍ക്കും കാപ്പി കുടിക്കുന്നത് നല്ലതായിരിക്കില്ല. അതിനാല്‍, കാപ്പി കുടിക്കാതെ പകരം കുരുമുളകും ഇഞ്ചിയും അല്ലെങ്കില്‍ ചുക്ക് ചേര്‍ത്ത വെള്ളം കുടിച്ച് ശീലിക്കാവുന്നതാണ്.

കുരുമുളക് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ വളരെയധികം സഹായിക്കുന്നതിനാല്‍, വേഗതതില്‍ തന്നെ കഫക്കെട്ട് മാറ്റി എടുക്കാനും അതുപോലെ, മൂക്കടപ്പില്‍ നിന്നും ആശ്വാസം നല്‍കാനും സഹായിക്കും. കുരുമുളക് നിങ്ങള്‍ അലര്‍ജിയാണെങ്കില്‍ ഉപയോഗിക്കാതിരിക്കാം.

എരിവ്

മൂക്കടപ്പ് മൂലം ഒട്ടും ഉറങ്ങാന്‍ സാധിക്കുന്നില്ലെങ്കില്‍ മൂക്ക് ഒലിക്കാന്‍ നല്ല എരിവ് ഉള്ള ആഹാരങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. ഇത്തരത്തില്‍ എരിവ് ഉള്ളിലേയ്ക്ക് എത്തുമ്പോള്‍ മൂക്കില്‍ നിന്നും വെള്ളം ഒലിക്കും. ഇത് മൂക്കടപ്പ് പെട്ടെന്ന് തന്നെ മാറ്റി എടുക്കാന്‍ വളരെയധികം സഹായിക്കുന്നതാണ്.

ഇത്തരത്തില്‍ എരിവ് ഉള്ള ആഹാരം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും ഉണ്ട്. അതില്‍ തന്നെ പ്രധാനപ്പെട്ടതാണ് എരിവ് അമിതമായാല്‍ വയറ്റില്‍ പുകച്ചില്‍ അതുപോലെ, അസിഡിറ്റി പ്രശ്‌നങ്ങള്‍ എന്നിവ പലര്‍ക്കും നേരിടാം. അതിനാല്‍, കഴിക്കുമ്പോള്‍ ഒന്നും അമിതമാകാതിരിക്കാന്‍ ശ്രദ്ധിക്കാവുന്നതാണ്.

ഉപ്പ് വെള്ളം കവിള്‍ കൊള്ളാം

നല്ല കല്ലുപ്പ് ഇട്ട് ചെറുചൂടുവെള്ളം കവിള്‍ കൊള്ളുന്നത് തൊണ്ട വേദന കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. അതുപോലെ തന്നെ കഫക്കെട്ട് കുറയക്കാനും ഇത് നിങ്ങളെ സഹായിക്കും. അതിനാല്‍ ദിവസത്തില്‍ രണ്ട് നേരം കൃത്യനായി ഉപ്പ് വെള്ളം കവിള്‍ കൊള്ളുന്നത് നല്ലതാണ്.

ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങള്‍

നമ്മള്‍ മരുന്ന് കഴിച്ചാലും അതുപോലെ മേല്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിച്ചാലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ടത് പരമാവധി തണുപ്പ് കൊള്ളാതിരിക്കുക എന്നതാണ്. രാത്രിയില്‍ പരമാവധി ഫാന്‍ ഉപയോഗം കുറയ്ക്കണം. അതുപോലെ യാത്രകള്‍ ഒഴിവാക്കുക. തലയില്‍ സ്‌കാര്‍ഫ് കെട്ടി കിടക്കാവുന്നതാണ്. ഇത് മാത്രമല്ല, കുളിക്കുകയാണെങ്കില്‍ തന്നെ ചൂട് വെള്ളത്തില്‍ കുളിക്കുക. നല്ലപോലെ ഹെല്‍ത്തി ഫുഡ് കഴിക്കാന്‍ ശ്രദ്ധിക്കുന്നതും കഫക്കെട്ട് കൂട്ടുന്ന ആഹാരങ്ങള്‍ ഒഴിവാക്കുന്നതും നല്ലതായിരിക്കും.