play-sharp-fill
കൊല്ലം  മേയറുടെ ഓഫിസ് മുറിക്ക് തീപിടിച്ചു;   ഫയലുകളും ഫര്‍ണിച്ചറുകളും ടിവിയും ഉള്‍പ്പടെ കത്തിനശിച്ചു;  ഷോട്ട് സര്‍ക്ക്യൂട്ടാണ് അഗ്നിബാധക്ക് കാരണമെന്ന് പ്രാഥമിക നിഗമനം

കൊല്ലം മേയറുടെ ഓഫിസ് മുറിക്ക് തീപിടിച്ചു; ഫയലുകളും ഫര്‍ണിച്ചറുകളും ടിവിയും ഉള്‍പ്പടെ കത്തിനശിച്ചു; ഷോട്ട് സര്‍ക്ക്യൂട്ടാണ് അഗ്നിബാധക്ക് കാരണമെന്ന് പ്രാഥമിക നിഗമനം

കൊല്ലം: കൊല്ലം കോര്‍പറേഷന്‍ ഓഫീസിലെ മേയറുടെ മുറിക്ക് തീപിടിച്ചു. ഫയലുകളും ഫര്‍ണിച്ചറുകളും ടിവിയും ഉള്‍പ്പടെ കത്തിനശിച്ചു. ഷോട്ട് സര്‍ക്ക്യൂട്ടാണ് അഗ്നിബാധക്ക് കാരണമെന്ന് പ്രാഥമിക നിഗമനം.

ഇന്ന് പുലര്‍ച്ചെ മേയറുടെ ഓഫീസില്‍ തീ പടരുന്നത് സെക്യൂരിറ്റി ജീവനക്കാരനാണ് ആദ്യം കണ്ടത്.വിവരം അറിഞ്ഞ് കടപ്പാക്കട, ചാമക്കട ഫയര്‍ഫോഴ്സ് യൂണിറ്റെത്തി തീ കെടുത്തി.

ഓഫീസ് മുറിയുടെ വടക്ക് ഭാഗത്ത് നിന്നാണ് തീ പടര്‍ന്നത്. ഇലക്‌ട്രിക്കല്‍ ഇന്‍സപെക്‌ട്രേറ്റും ഫോറന്‍സിക്ക് വിദഗ്ധരും കൂടുതല്‍ പരിശോധന നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group