റെയ്ഡിനിടെ പോലീസ് ബൂട്ടിട്ട് ചവിട്ടി; നാല് ദിവസം പ്രായമുളള കുഞ്ഞിന് ദാരുണാന്ത്യം; സംഭവത്തിൽ ആറ് പോലീസുകാര്‍ക്കെതിരെ കേസെടുത്തു; അഞ്ചുപേർക്ക് സസ്പെൻഷൻ; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുഞ്ഞിന്റെ ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി

സ്വന്തം ലേഖകൻ

ഗിരിദിഹ്: റെയ്ഡിനിടെ പോലീസ് ബൂട്ടിട്ട് ചവിട്ടിയതിനെ തുടർന്ന് നാല് ദിവസം പ്രായമുളള കുഞ്ഞിന് ദാരുണാന്ത്യം. ക്രൂരസംഭവത്തിൽ ആറ് പോലീസുകാര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇവരില്‍ അഞ്ച് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.

ഡിയോറി പോലീസ് സ്റ്റേഷന് കീഴിലുള്ള കൊഷോഡിംഗി ഗ്രാമത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്യാനായി പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിനിടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുഞ്ഞിന്റെ ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റതായി കണ്ടെത്തി.

ഗിരിദിഹയിലെ ഡിയോറി പോലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥരായ സംഗം പഥക്, എസ്‌കെ മണ്ഡല്‍ എന്നിവരുള്‍പ്പെടെ ആറ് പോലീസുകാര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇവരില്‍ അഞ്ച് പേരെ സസ്പെന്‍ഡ് ചെയ്തതായും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.