ഹൃദയാഘാതം; ചങ്ങനാശ്ശേരി നെടുംകുന്നം സ്വദേശിനി സലാലയിൽ അന്തരിച്ചു

ഹൃദയാഘാതം; ചങ്ങനാശ്ശേരി നെടുംകുന്നം സ്വദേശിനി സലാലയിൽ അന്തരിച്ചു

സ്വന്തം ലേഖകൻ

സലാല: കോട്ടയം ചങ്ങനാശ്ശേരി നെടുംകുന്നം സ്വദേശി സൈമ ബാലകൃഷ്ണൻ (52) സലാലയിൽ അന്തരിച്ചു.

ബുധനാഴ്ച ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും സൈമയുടെ മരണം സംഭവിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ പന്ത്രണ്ട് വർഷമായി ഭർത്താവ് ബാലകൃഷ്ണനോടൊപ്പം സലാലയിലാണ് താമസം. മക്കൾ: ഗോകുൽ,ഗോപിക. ഇരുവരും ദുബൈയിലാണുള്ളത്.

സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിൽ കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.