സിനിമ എന്താണെന്നാണ് നോക്കേണ്ടത്; മുതലിറക്കുന്നവരെ നോക്കിയല്ല സിനിമ വിലയിരുത്തേണ്ടത്;  അവാര്‍ഡ് വിവാദത്തില്‍ പ്രതികരിച്ച്‌ സംവിധായകന്‍  പ്രിയനന്ദനന്‍

സിനിമ എന്താണെന്നാണ് നോക്കേണ്ടത്; മുതലിറക്കുന്നവരെ നോക്കിയല്ല സിനിമ വിലയിരുത്തേണ്ടത്; അവാര്‍ഡ് വിവാദത്തില്‍ പ്രതികരിച്ച്‌ സംവിധായകന്‍ പ്രിയനന്ദനന്‍

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ പ്രതികരിച്ച്‌ സംവിധായകന്‍ പ്രിയനന്ദനന്‍.

താന്‍ സംവിധാനം ചെയ്ത ധബാരി കുരുവി എന്ന ചിത്രം പ്രാഥമിക കമ്മിറ്റി തിരഞ്ഞെടുത്തിട്ടും അന്തിമ ജൂറിക്ക് മുന്നില്‍ വരാത്തതിനെ കുറിച്ച്‌ അന്വേഷണം വേണമെന്ന് പ്രിയനന്ദനന്‍ ആവശ്യപ്പെട്ടു. സിനിമയ്ക്ക് പുരസ്കാരം കിട്ടാത്തതിന്റെ പേരിലല്ല പരാതി ഉന്നയിക്കുന്നതെന്നും ജൂറിയുടെ തീരുമാനത്തെ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ധബാരി കുരുവി എന്ന ചിത്രം ഗോത്രവര്‍ഗക്കാരെക്കുറിച്ചുള്ള സിനിമയാണ്. ഇതുവരെ ക്യാമറയ്ക്ക് മുന്നില്‍ വരാത്തവരാണ് അഭിനേതാക്കള്‍. അര്‍ഹമായ പരിഗണന സിനിമയ്ക്ക് കിട്ടിയില്ല.

ആദ്യ റൗണ്ടില്‍ തിരഞ്ഞെടുത്തു എന്ന ജൂറിം അംഗം പറയുന്ന ഓഡിയോ കൈവശമുണ്ട്. സര്‍ക്കാര്‍ ഇടപെട്ടു എന്നു കരുതുന്നില്ല. ഇടപെട്ടത് ആരാണെന്ന് അറിയണം. ആര്‍ട്ടിസ്റ്റിനോട് ചെയ്യുന്ന നിന്ദ്യമായ പ്രവൃത്തിയാണത്.

ഹോം സിനിമയ്ക്ക്‌ പുരസ്കാരം ലഭിക്കാത്തതിലും പ്രിയനന്ദനന്‍ പ്രതികരിച്ചു. സിനിമ എന്താണെന്നാണ് നോക്കേണ്ടത്. മുതലിറക്കുന്നവരെ നോക്കിയല്ല സിനിമ വിലയിരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.