ലോകസിനിമയെ അടുത്തറിയാൻ കോട്ടയത്തിന് ഇനി അഞ്ചു നാൾ ബാക്കി: നഗരം പ്രാദേശിക ചലച്ചിത്രമേളയുടെ ആവേശത്തിലേയ്ക്ക്; ഡെലിഗേറ്റ് പാസുകൾ ഇനി ഓൺലൈനിലും ലഭിക്കും

ലോകസിനിമയെ അടുത്തറിയാൻ കോട്ടയത്തിന് ഇനി അഞ്ചു നാൾ ബാക്കി: നഗരം പ്രാദേശിക ചലച്ചിത്രമേളയുടെ ആവേശത്തിലേയ്ക്ക്; ഡെലിഗേറ്റ് പാസുകൾ ഇനി ഓൺലൈനിലും ലഭിക്കും

സ്വന്തം ലേഖകൻ

കോട്ടയം: ലോകസിനിമയെ അടുത്തറിയാൻ അക്ഷരനഗരത്തിന് ഇനി ബാക്കി അഞ്ചു ദിനങ്ങൾ. അത്മയുടെ അഞ്ചാമത് പ്രാദേശിക ചലച്ചിത്രമേളയുടെ രജിസ്‌ട്രേഷൻ ഇനി മുതൽ ഓൺലൈനിലും ചെയ്യാം. ഇന്ദുലേഖാ.കോം എന്ന വെബ് സൈറ്റ് വഴിയാണ് രജിസ്‌ട്രേഷൻ ഏർപ്പെടുത്തിയിരിക്കുന്നത്. മാർച്ച് അഞ്ചിന് ആരംഭിക്കുന്ന മേള മൂന്നു ദിവസങ്ങളിലായി അനശ്വര തീയറ്ററിലാണ് അരങ്ങേറുന്നത്.
വിദേശരാജ്യങ്ങളിലെ സിനിമകളും, മലയാളത്തിലെ ഒരു പിടി നല്ല ചിത്രങ്ങളുമായാണ് മേള തുടർച്ചയായ അഞ്ചാം തവണയും കോട്ടയത്ത് എത്തുന്നത്. ഐ.എഫ്.എഫ്.കെയിൽ സുവർണ ചകോരം നേടിയ ചിത്രങ്ങളും, ബെർളിൻ ചലച്ചിത്ര മേളയിൽ പങ്കെടുത്ത ചിത്രവും, കഴിഞ്ഞ ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിലെ ആവേശമായി മാറിയ ചിത്രവും, ഐ.എഫ്.എഫ്.കെയിലെ ഫിപ്രസി പുരസ്‌കാരം നേടിയ ചിത്രവും കോട്ടയത്ത് കാഴ്ചയുടെ വസന്തം തീർക്കുന്നതിനായി എത്തുന്നുണ്ട്.
ഇറാൻ, അർജന്റിന, ബ്രസീൽ, ഫ്രാൻസ്, ചിലി, മെക്‌സിക്കോ, സ്‌പെയിൻ, കൊളംബിയ, ഖസാക്കിസ്ഥാൻ, ജപ്പാൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള പതിനഞ്ചോളം സിനിമകളാണ് ചലച്ചിത്രമേളയിൽ ആദ്യമായി എത്തുന്നത്. സ്പാനിഷ്, മലയാളം, ഹിന്ദി, ബംഗാളി, പേർഷ്യൻ ഭാഷകളിലുള്ള സിനിമകളാണ് പ്രദർശിപ്പിക്കുക.
പ്രാദേശിക ചലച്ചിത്ര മേളയുടെ വിവരങ്ങൾ കൃത്യമായി അറിയുന്നതിനായി ഫെയ്‌സ്ബുക്ക് പേജും വാട്‌സഅപ്പ് കൂട്ടായ്മയും ആരംഭിച്ചിട്ടുണ്ട്. ഇതു കൂടാതെയാണ് ഡെലിഗേറ്റ് പാസ് ലഭിക്കുന്നതിനായി ഓൺലൈനിൽ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇന്ദുലേഖാ.കോം എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് ഫീസ് അടച്ചാൽ പാസ് ലഭിക്കും. ഇതിന്റെ കോപ്പിയും, ഫോട്ടോയും സഹിതം അനശ്വര തീയറ്ററിലെ ഫെസ്റ്റിവൽ ഓഫിസിൽ എത്തി പാസ് കൈപ്പറ്റാം.

ചലച്ചിത്രമേളയുടെ പാസ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക – http://www.indulekha.com/riffk

മേളയുടെ ഫെയ്സ് ബുക്ക് പേജ് – https://m.facebook.com/story.php?story_fbid=819124015117008&id=817585071937569

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group