play-sharp-fill
അഭിമാനമായി അഭിനന്ദൻ: പാക്കിസ്ഥാന്റെ പിടിയിൽ നിന്നും ഇന്ത്യയുടെ വീരപുത്രന് മോചനം; രാജ്യത്തിന്റെ ഉജ്വല നയതന്ത്ര വിജയം

അഭിമാനമായി അഭിനന്ദൻ: പാക്കിസ്ഥാന്റെ പിടിയിൽ നിന്നും ഇന്ത്യയുടെ വീരപുത്രന് മോചനം; രാജ്യത്തിന്റെ ഉജ്വല നയതന്ത്ര വിജയം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പാക്കിസ്ഥാൻ കസ്റ്റഡിയിൽ രണ്ടു ദിവസം കഴിഞ്ഞ ഇന്ത്യൻ വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർത്തമാൻ ഭാരതാംബയുടെ മണ്ണിൽ തിരികെയെത്തി. ബന്ധുക്കളുടെയും സൈനിക ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ പാക്കിസ്ഥാൻ സൈന്യത്തിന്റെ പക്കൽ നിന്നും അഭിനന്ദനെ ഇന്ത്യൻ പ്രതിനിധികൾ ഏറ്റുവാങ്ങി. 


അഭിനന്ദൻ വർധനെ രാജ്യത്തിലേക്ക് തിരികെ കൊണ്ടു വരാൻ യുദ്ധവിമാനം അയക്കാം എന്ന ഇന്ത്യയുടെ നിർദ്ദേശം തള്ളിയ പാക്കിസ്ഥാൻ വിമാനമാർഗം അദ്ദേഹത്തെ ലാഹോറിൽ എത്തിച്ച ശേഷം, ഇവിടെ നിന്ന് റോഡ് മാർഗം വാഗാ അതിർത്തിയിലേയ്ക്ക കൊണ്ടു വരികയായിരുന്നു. പഞ്ചാബിലെ വാഗാ അതിർത്തി വഴി അഭിനന്ദനെ പഞ്ചാബിലെ വാഗാ അതിർത്തിയിൽ എത്തിക്കുകയായിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർസിംഗിന്റെ നേതൃത്വത്തിൽ അഭിനന്ദിന്റെ ബന്ധുക്കളും സഹോദരങ്ങളും അടക്കമുള്ളവർ വാഗാ അതിർത്തിയിൽ എത്തിയിരുന്നു. പാക്കിസ്ഥാൻ സൈനികരുടെ സംരക്ഷണയിൽ, ഇന്ത്യൻ ഹൈക്കമ്മീണറുടെ സാന്നിധ്യത്തിലാണ് ഇന്ത്യയിലേയ്ക്ക് എത്തിയതും, അഭിനന്ദനെ കൈമാറിയതും. 

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


അഭിനന്ദനെ കൈമാറുന്ന സാഹചര്യത്തിൽ ലോകത്തിന്റെ കണ്ണും വാഗാ അതിർത്തിയിലേക്ക് എത്തുമെന്ന് തിരിച്ചറിഞ്ഞ ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള ബീറ്റിങ് റിട്രീറ്റ് ഇന്ത്യൻ സേന റദ്ദാക്കി. അതേസമയം പാക്കിസ്ഥാൻ സേന ബീറ്റിങ് റിട്രീറ്റ് തുടരാനണ് സാധ്യത. വാഗാ അതിർത്തിയിൽ വലിയ ആവേശകരമായ അന്തരീക്ഷത്തിലാണ് അഭിനന്ദനെ സ്വീകരിച്ചത്. 
വാഗയിൽ വച്ച് ഗ്രൂപ്പ് കമാൻഡഡറും മലയാളിയായ ജെഡികുര്യന്റെ നേതൃത്വത്തിലുള്ള വ്യോമസേനാസംഘം അഭിനന്ദനെ സ്വീകരിച്ചു. ഇന്ത്യൻ അതിർത്തിയിൽ എത്തിയ ശേഷം അഭിനന്ദനെ ഉടൻ തന്നെ ഡൽഹിയിലേയ്ക്ക് കൊണ്ടു പോയി. ഇനി മെഡിക്കൽ പരിശോധനകൾ അടക്കം പല നടപടികളും പൂർത്തിയാക്കിയ ശേഷമാവും അഭിനന്ദനെ കുടുംബത്തിനൊപ്പം വിടുക.
കഴിഞ്ഞ ദിവസം ചെന്നൈയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട അഭിനന്ദന്റെ വീട്ടുകാർക്ക് വിമാന യാത്രക്കാരിൽ നിന്ന് ലഭിച്ച കൈയടി രാജ്യത്തിന് അഭിനന്ദിനോടുള്ള സ്‌നേഹത്തിന്റെയും ബഹുമാനത്തിന്റെയും ഉദാഹരണമായി. വിമാനത്തിൽ കയറിയ വീട്ടുകാരെ ആദ്യം യാത്രക്കാർക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിലും യാത്രക്കിടയിൽ ഈ വിവരം അറിഞ്ഞ യാത്രക്കാർ വിമാനം ഇറങ്ങിയതും തങ്ങളുടെ സ്നേഹവും ബഹുമാനവും കൈയടിച്ചു കൊണ്ട് പങ്കുവെച്ചു.ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങവെ അഭിനന്ദന്റെ വീട്ടുകാർക്ക് ആദ്യം ഇറങ്ങാനുള്ള അവസരം ഒരുക്കി കൊടുത്ത് ഏവരും കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.
പുൽവാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യാ പാക് അതിർത്തിയിൽ നടന്ന ആക്രമണങ്ങളിൽ പാക്കിസ്ഥാൻ ലക്ഷ്യമിട്ടത് സൈനിക കേന്ദ്രങ്ങളാണെന്ന് കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാൽ  വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാന്റെ ചെറുത്ത് നിൽപ്പിന് മുന്നിൽ പാക് വിമാനങ്ങൾ തിരിഞ്ഞോടി.റെസായി കത്ര മേഖലയിലെ വൈഷ്ണോ മാതാ ക്ഷേത്രത്തിന് സമീപത്ത് 24കിലോമീറ്റർ പരിധി വരെ പാക് വിമാനങ്ങൾ എത്തിയിരുന്നു. പാക് വിമാനങ്ങൾ സമീപ പ്രദേശങ്ങളിൽ ബോംബാക്രമണം നടത്തിയെങ്കിലും വ്യോമസേനയുടെ ശക്തമായ ആക്രമണത്തെ തുടർന്ന് പാക്കിസ്ഥാന്റെ ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ വ്യക്തമാക്കി.
പാക്കിസ്ഥാന്റെ പോർവിമാനങ്ങൾ ബുധനാഴ്ച ഇന്ത്യയുടെ അതിർത്തി കടന്ന് രജൗരി മേഖലയിൽ ആക്രമണം നടത്തിയിരുന്നു. അതേസമയം സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടെത്തിയ വിമാനങ്ങൾ ചെറുക്കുന്ന ദൗത്യത്തിലായിരുന്നു അഭിനന്ദൻ വർദ്ധമാൻ. അതിർത്തി കടന്നെത്തിയ വിമാനങ്ങളെ തുരത്തുന്നതിനിടയിൽ അഭിനന്ദ് നിയന്ത്രിച്ചിരുന്ന മിഗ്21 പോർ വിമാനം പാക് സൈന്യം വെടി വച്ചിടുകയായിരുന്നു. തുടന്ന് വിമാനത്തിൽ നിന്ന് രക്ഷപെട്ടെങ്കിലും അഭിനന്ദൻ പാക് നിയന്ത്രണ മേഖലയിൽ വീഴുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ പാക് സൈന്യം അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് നയതന്ത്ര സമ്മർദങ്ങൾക്ക് ശേഷമാണ് ഇദ്ദേഹത്തെ കൈമാറാൻ തീരുമാനിച്ചത്. 
പാക്കിസ്ഥാൻ സൈന്യത്തിന്റെ പിടിയിൽ അകപ്പെട്ടിട്ടും അശേഷം കുലുങ്ങാതെ നിന്ന് അഭിനന്ദന്റെ ധീരതയെയും ചങ്കൂറ്റത്തെയും ആദരവോടെയാണ് ലോകം കണ്ടത്. ശത്രുക്കൾ തൊടുത്ത ചോദ്യങ്ങളുടെ തോക്കിന്മുനയിൽ നിന്ന് ധീരതയുടെ കരുത്തോടെ അഭിനന്ദൻ പറഞ്ഞത്: സോറി, ഇതിലുമധികമൊന്നും എനിക്കു പറയാനാവില്ല എന്നാണ്. പാക്കിസ്ഥാൻ മാധ്യമങ്ങൾക്കുപാേലും ഈ ധീരതയെ പുകഴ്ത്താതിരിക്കാനായില്ല. ഇന്ത്യ വീഴ്ത്തിയ പാക് വിമാനത്തെ എതിരിട്ടത് അഭിനന്ദൻ പറത്തിയ വിമാനമാണെന്ന് വ്യോമസേന വെളിപ്പെടുത്തിയിരുന്നു.
താംബരത്തെ പരിശീലനം പൂർത്തിയാക്കി, 2004-ലാണ് അഭിനന്ദൻ വ്യോമസേനാ ഓഫീസർ ആയത്. പതിനഞ്ചു വർഷത്തെ സർവീസ് ആയപ്പോൾ വിങ് കമാൻഡർ ആയി ഉദ്യോഗക്കയറ്റം. എയർ മാർഷൽ ആയി വിരമിച്ച അച്ഛൻ സിംഹക്കുട്ടി വർദ്ധമാൻ ചെന്നൈയ്ക്കടുത്ത് സേലയൂരിലെ നേവി- എയർഫോഴ്‌സ് ഹൗസിങ് കോളനിയായ ജൽവായു വിഹാറിൽ താമസമായപ്പോൾ, അഭിനന്ദൻ ഭാര്യ തൻവി മർവാഹയ്ക്കും മകനുമൊപ്പം ജോധ്പൂരിലായിരുന്നു. ഇടയ്ക്ക് ചെന്നൈയിലെത്തി അച്ഛനെയും അമ്മയെയും കാണും. വ്യോമസേനയിൽത്തന്നെ ആയിരുന്നു തൻവിയും- സ്‌ക്വാഡ്രൺ ലഫ്റ്റന്റ്് ആണ്.