ഫെഡറൽ ബാങ്ക് ജീവനക്കാർ പാലായിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

ഫെഡറൽ ബാങ്ക് ജീവനക്കാർ പാലായിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

സ്വന്തം ലേഖിക

പാല: ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ ഫെഡറൽ ബാങ്ക് ജീവനക്കാർ പാലാ മെയിൻ ബ്രാഞ്ച് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

ഫെഡറൽ ബാങ്ക് പാലാ മെയിൻ ശാഖയുടെ മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ എഫ്ബിഇയു ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി സ.ശരത് എസ് ഉദ്ഘാടനം ചെയ്തു. ഫെഡറൽ ബാങ്കിൽ നിലവിലുള്ള രണ്ടായിരത്തോളം ഒഴിവുകൾ നികത്തുക, കരാർ തൊഴിൽ സമ്പ്രദായം അവസാനിപ്പിക്കുക, ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ ഇടപാടുകാരുടെ മേൽ അടിച്ചേൽപ്പിക്കുന്നത് അവസാനിപ്പിക്കുക, ജീവനക്കാർക്കെതിരെയുള്ള പ്രതികാര നടപടികൾ അവസാനിപ്പിക്കുക, ഇൻസെൻസിറ്റീവ് സമ്പ്രദായം നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ രാജ്യവ്യാപക പ്രക്ഷോഭ പരിപാടികൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലായിൽ നടന്ന ധർണയിൽ എഫ്ബിഇയു ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയും എകെബിഇഎഫ് (AKBEF) ജില്ലാ സെക്രട്ടറിയുമായ സ. ഹരിശങ്കർ എസ് , എഫ്ബിഇയു പാലാ റീജണൽ സെക്രട്ടറി രാജേഷ് പി കുമാർ , റീജിയണൽ ചെയർപേഴ്സൺ ലിസിമോൾ ജോസഫ്, റീജിയണൽ വൈസ് ചെയർമാൻ ജിനു ജോൺ തുടങ്ങിയവർ സംസാരിച്ചു. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുന്നതു വരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകാനാണ് ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ തീരുമാനിച്ചിരിക്കുന്നത്.