മാങ്ങയ്ക്കൊപ്പമുളള ഫോട്ടോ പോസ്റ്റ് ചെയ്തു; വന്നത് സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത കമന്റ്സ്; നിങ്ങള്‍ക്ക് ഭ്രാന്താണോയെന്ന് ഗായിക സുനിത
സ്വന്തം ലേഖകൻ
കൊച്ചി: ഫോട്ടോയോ കുറിപ്പോ എന്തുമാകട്ടെ, സൈബറിടത്തില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ നൂറ് വട്ടം ആലോചിക്കണം.
പലപ്പോഴും നമ്മള് സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത രീതിയിലായിരിക്കും നെറ്റിസണ്‍സ് അത് വ്യാഖ്യാനിക്കുക. അത്തരത്തില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്ത് ‘പണി കിട്ടിയിരിക്കുകയാണ്’ തെലുങ്കിലെ പ്രശസ്ത ഗായിക സുനിത ഉപാദ്രാസ്തയ്ക്ക്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാങ്ങയ്ക്കൊപ്പമുള്ള ഫോട്ടോയാണ് ഗായിക പങ്കുവച്ചത്. ‘എന്റെ ആദ്യ വിളയ്ക്കൊപ്പം’ എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം.
ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ഗായിക സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത രീതിയിലുള്ള കമന്റുകളാണ് വന്നത്. ഗര്‍ഭിണിയാണോ എന്നായിരുന്നു എല്ലാവര്ക്കും അറിയേണ്ടത്. ‘ഭ്രാന്തായോ’ എന്ന് ചോദിച്ചുകൊണ്ട് ഗായിക മറ്റൊരു കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്.
Third Eye News Live
0