കാറിന്റെ കണ്ണാടിയില്‍ മുട്ടിയതിനെ തുടർന്ന്  ബസ് ജീവനക്കാരും മകനും തമ്മില്‍ തര്‍ക്കം; മകന് നേരെ കത്തി വീശുന്നത് കണ്ട അച്ഛന്‍ കുഴഞ്ഞുവീണു മരിച്ചു

കാറിന്റെ കണ്ണാടിയില്‍ മുട്ടിയതിനെ തുടർന്ന് ബസ് ജീവനക്കാരും മകനും തമ്മില്‍ തര്‍ക്കം; മകന് നേരെ കത്തി വീശുന്നത് കണ്ട അച്ഛന്‍ കുഴഞ്ഞുവീണു മരിച്ചു

Spread the love

സ്വന്തം ലേഖിക

പറവൂര്‍: കാറിന്റെ കണ്ണാടിയില്‍ മുട്ടിയതിന്റെ പേരിൽ ബസ് ജീവനക്കാരനും മകനും തമ്മിലുള്ള തര്‍ക്കം കണ്ട അച്ഛന്‍ കുഴഞ്ഞുവീണു മരിച്ചു.

ഫോര്‍ട്ട്‌കൊച്ചി ചുള്ളിക്കല്‍ കരിവേലിപ്പടി കിഴക്കേപറമ്പില്‍ ഫസലുദ്ദീനാണു (54) മരിച്ചത്. ബസ് ജീവനക്കാരന്‍ മകനെ കുത്താന്‍ കത്തി വീശുന്നത് കണ്ട ഫസലുദ്ദീന്‍ കുഴഞ്ഞ് വീഴുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാറിന്റെ കണ്ണാടിയില്‍ മുട്ടിയതിന്റെ പേരിലായിരുന്നു ബസ് ജീവനക്കാരും മകനും തമ്മില്‍ തര്‍ക്കമുണ്ടായത്. ഇന്നലെ രാത്രി 7.45 ന് പറവൂര്‍ കണ്ണന്‍കുളങ്ങര ഭാഗത്ത് വച്ചാണ് സംഭവം. വണ്ടികള്‍ സൈഡ് കൊടുക്കുന്നതു സംബന്ധിച്ചാണ് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായതെന്നു പൊലീസ് പറഞ്ഞു.

ഫസലുദ്ദീനും മകനും സഞ്ചരിച്ച കാറില്‍ അമിത വേഗത്തിലെത്തിയ ബസ് തട്ടുകയായികുന്നു. ഫസലുദ്ദീന്റെ മകന്‍ ഫര്‍ഹാനാണ് (20) കാര്‍ ഓടിച്ചത്. അമിത വേഗത്തിലായിരുന്ന കോഴിക്കോട് വൈറ്റില റൂട്ടിലോടുന്ന ‘നര്‍മദ’ ബസ് ഓവര്‍ടേക്ക് ചെയ്തപ്പോള്‍ കാറിന്റെ കണ്ണാടിയില്‍ മുട്ടിയെന്നാണു ഫര്‍ഹാന്റെ മൊഴി.

തുടര്‍ന്നു ഫര്‍ഹാന്‍ ബസിനു മുന്‍പില്‍ കാര്‍ കൊണ്ടുവന്നിട്ടു ബസ് തടഞ്ഞു ചോദ്യം ചെയ്തു. തര്‍ക്കമുണ്ടായപ്പോള്‍ ബസ് ജീവനക്കാരന്‍ കത്തിയെടുത്തു. കുത്താന്‍ പോയപ്പോള്‍ തടഞ്ഞ ഫര്‍ഹാന്റെ കൈ മുറിഞ്ഞു. ഇതു കണ്ടാണു കാറിലുണ്ടായിരുന്ന ഫസലുദ്ദീന്‍ കുഴഞ്ഞുവീണത്.

ഉടന്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ബസ് ജീവനക്കാര്‍ വാഹനമെടുത്തു കടന്നുകളഞ്ഞു. ബസ് പിടികൂടാന്‍ നടപടി സ്വീകരിച്ചതായി പൊലീസ് പറഞ്ഞു.