ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ്; മുഖ്യപ്രതി പൂക്കോയ തങ്ങള്‍ ഹോസ്ദുര്‍ഗ് കോടതിയില്‍ കീഴടങ്ങി; 749 പേരില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തി; കീഴടങ്ങല്‍ ഒന്‍പത് മാസം നീണ്ട ഒളിവ് ജീവിതത്തിനൊടുവില്‍

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ്; മുഖ്യപ്രതി പൂക്കോയ തങ്ങള്‍ ഹോസ്ദുര്‍ഗ് കോടതിയില്‍ കീഴടങ്ങി; 749 പേരില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തി; കീഴടങ്ങല്‍ ഒന്‍പത് മാസം നീണ്ട ഒളിവ് ജീവിതത്തിനൊടുവില്‍

സ്വന്തം ലേഖകന്‍

കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി പൂക്കോയ തങ്ങള്‍ ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ബുധനാഴ്ച രാവിലെ കീഴടങ്ങി. ഒമ്പതുമാസം ഒളിവില്‍ കഴിഞ്ഞ ശേഷമാണ് കീഴടങ്ങിയത്. തങ്ങള്‍ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എം.എല്‍.എയായിരുന്ന മുസ്‌ലിം ലീഗ് നേതാവ് എം.സി കമറുദ്ദീന്‍ പ്രതിയായ കേസാണിത്.

ഫാഷന്‍ ഗോള്‍ഡ് ചെയര്‍മാനായിരുന്ന എം.സി കമറുദ്ദീനെ കഴിഞ്ഞ നവംബര്‍ 7 ന് അറസ്റ്റ് ചെയ്തതോടെയാണ് ഫാഷന്‍ ഗോള്‍ഡ് എം.ഡിയായിരുന്ന പൂക്കോയ തങ്ങള്‍ ഒളിവില്‍ പോയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിനെ പ്രതിരോധത്തിലാക്കിയ കേസു കൂടിയാണിത്. മുസ്‌ലിം ലീഗിന്റെ സിറ്റിങ് എം.എല്‍.എ പ്രതിയായ കേസായതിനാല്‍ തെരഞ്ഞെടുപ്പില്‍ എതിര്‍പക്ഷങ്ങള്‍ ഇത് പ്രചരണ വിഷയമാക്കിയിരുന്നു. എന്നാല്‍ ഫാഷന്‍ ഗോള്‍ഡ് കേസ് അഴിമതിയല്ലെന്നും കച്ചവടം തകര്‍ന്നതാണെന്നുമാണ് മുസ്‌ലിം ലീഗ് വിശദീകരിച്ചിരുന്നത്.

130 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
148 കേസുകളിലായി സ്വര്‍ണനിക്ഷേപ തട്ടിപ്പിന്റെതായി 80ഓളം രേഖകളാണ് അന്വേഷണസംഘത്തിന് ലഭിച്ചത്.