വ്യാജ ചികിൽസയുടെ പേരിൽ കോടികൾ സമ്പാദിച്ച് മുങ്ങിയ ഡോക്ടർ നാട്ടിൽ വിലസുന്നു; കൺമുന്നിൽ കണ്ടിട്ടും നടപടി എടുക്കാതെ പൊലീസ്

വ്യാജ ചികിൽസയുടെ പേരിൽ കോടികൾ സമ്പാദിച്ച് മുങ്ങിയ ഡോക്ടർ നാട്ടിൽ വിലസുന്നു; കൺമുന്നിൽ കണ്ടിട്ടും നടപടി എടുക്കാതെ പൊലീസ്

സ്വന്തം ലേഖകൻ

കൊച്ചി: ഷാജഹാന്‍ യൂസഫ് എന്ന വ്യാജ ഡോക്ടറുടെ തട്ടിപ്പുകളുടെ കഥകേട്ടാല്‍ ആരും അമ്പരന്നു പോകും.
ഇയാളുടെ വ്യാജചികിത്സയില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ അനവധിയാണ്.

അവര്‍ നല്‍കിയ പരാതികള്‍ അധികാരികൾ അവഗണിച്ചു. ഒടുവില്‍ നിവര്‍ത്തിയില്ലാതെ കേസെടുത്തെങ്കിലും ഷാജഹാന്‍ യൂസഫിനെ തൊടാന്‍ പോലും പോലീസിനു കഴിയുന്നില്ല ഏഴുനിലകളുള്ള ആശുപത്രി. പത്രങ്ങളിലും ചാനലുകളിലും നിരന്തരം പരസ്യങ്ങള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭരണ- പോലീസ് രംഗങ്ങളില്‍ ശക്തമായ സ്വാധീനം.
ഇടപ്പള്ളി ബൈപ്പാസിലെ അല്‍ ഷിഫ ആശുപത്രി ഉടമ ഷാജഹാന്‍ യൂസഫ്
കേരളത്തിലുടനീളം തട്ടിപ്പുകള്‍ നടത്തിയത് ഈ അടിത്തറയിലാണ്. പൈല്‍സ് രോഗികൾക്ക് ശസ്ത്രക്രിയ വരെ നടത്തിയ ഈ വ്യാജ ഡോക്ടര്‍ക്കായി ഇരുട്ടില്‍ തപ്പുകയാണ് ഇപ്പോള്‍ പൊലീസ്.

അല്‍ ഷിഫ ആശുപത്രി ഉടമ ഷാജഹാന്‍ യൂസഫിൻ്റെ തട്ടിപ്പുകള്‍ കണ്ടില്ലെന്നു നടിക്കുകയായിരുന്നു ആദ്യഘട്ടങ്ങളില്‍ പൊലീസ്. നില്‍ക്കകള്ളിയില്ലാതെ വന്നതോടെ 2017ല്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി ഇയാള്‍ മുങ്ങി.

എറണാകുളം സെഷന്‍സ് കോടതി ജാമ്യഹര്‍ജി തള്ളിയതോടെയാണ് ഷാജഹാനെ അറസ്റ്റ് ചെയ്യാന്‍ സിറ്റി പൊലീസ് നീക്കം ആരംഭിച്ചത്.

ഇയാളുടെ വ്യാജചികിത്സയില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ എളമക്കര പൊലീസിനു പരാതികള്‍ നല്‍കിയെങ്കിലും കൃത്യ സമയത്ത് പൊലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല.

പണത്തിനു മുകളില്‍ പരുന്തും പറക്കില്ലെന്നാണല്ലോ പ്രമാണം. ഒടുവില്‍ ജനകീയ സമരത്തെ തുടര്‍ന്നാന്ന് പോലീസ് സംവിധാനം ചലിച്ചത്.

ഇതിനോടകം ഷാജഹാന്‍ യൂസഫ് ഒളിവില്‍ പോയിരുന്നു.
ചാനലുകളിലും പത്രങ്ങളില്‍ വമ്പന്‍ പരസ്യങ്ങള്‍ നല്‍കിയാണ് കേരളത്തിലെമ്പാടും നിന്ന് രോഗികളെ ആകര്‍ഷിച്ചിരുന്നത്.

പൈല്‍സ് രോഗികളെ കബളിപ്പിച്ചു കൊണ്ട് ഷാജഹാന്‍ നല്‍കിയ രജിസ്‌ട്രേഷന്‍ നമ്പര്‍ മറ്റൊരു വനിതാ ഡോക്ടറുടെയാണെന്ന് മെഡിക്കല്‍ കൗണ്‍സില്‍ കണ്ടെത്തിയിരുന്നു.

ഇതേ തുടര്‍ന്ന് ഇയാളുടെ മെഡിക്കല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കി.

നിരവധി കേസുകള്‍ ഷാജഹാനെതിരെ നിലവിലുണ്ട്. ജനകീയ സമരത്തെ തുടര്‍ന്ന് 2017 ഒക്ടോബര്‍ 21ന് ആശുപത്രി അടച്ചുപൂട്ടി.
തൃശൂര്‍ സ്വദേശിനിയാണ് ചികിത്സപിഴവ് ചൂണ്ടിക്കാട്ടി ഷാജഹാനെതിരെ പരാതിയുമായി ആദ്യം രംഗത്ത് എത്തിയത്.