play-sharp-fill
രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍ എന്ന് ഫേസ്ബുക്ക് വഴി വ്യാജപ്രചരണo ;ഒരാള്‍ അറസ്റ്റില്‍

രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍ എന്ന് ഫേസ്ബുക്ക് വഴി വ്യാജപ്രചരണo ;ഒരാള്‍ അറസ്റ്റില്‍

 

മലപ്പുറം:  രാജ്യത്ത് മൂന്നാഴ്ച്ച ലോക്സാൺ ആണെന്ന വ്യാജ പ്രചരണo നടത്തിയ ചമ്രവട്ടം മുണ്ടുവളപ്പില്‍ ഷറഫുദീനെ (45)യാണ് തിരൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്.

മാര്‍ച്ച്‌ 25ന് അര്‍ധരാത്രി മുതല്‍ രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍ ആണെന്നും ഈ സമയം ബിജെപിക്ക് അനുകൂലമായി ഇ.വി.എം മെഷീന്‍ തയ്യാറാക്കുമെന്നും ശേഷം അരവിന്ദ് കെജ്രിവാളിന് ജാമ്യം ലഭിക്കുമെന്നും കാണിച്ചാണ് ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. കൊച്ചി ആസ്ഥാനമായ സൈബർ ഡോമിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. കേസെടുത്തത്.

തിരൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.കെ രമേഷ്, എസ്.ഐ എ.ആര്‍ നിഖില്‍, സി.പി.ഒമാരായ അരുണ്‍, ധനീഷ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോകസഭ  തിരഞ്ഞെടുപ്പ്  അടുത്തിരിക്കെ ശക്തമായ സൈബർ  സെക്യൂരിറ്റിയാണ് സംസ്ഥാന തലത്തിലും എല്ലാ ജില്ലകളിലും

സോഷ്യല്‍ മീഡിയ നിരീക്ഷണ സംഘങ്ങള്‍ക്ക് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് നൽകിയിരിക്കുന്നത്.

തെരഞ്ഞെടുപ്പിന്റെ നിയമങ്ങള ലംഘിക്കുന്ന തരത്തിലുള്ള സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾക്കെതിരെ  കാര്യമായ  നീരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പൊതുജനങ്ങൾക്ക് ഇതേ സംബദ്ധിച്ചുള്ള വിവരങ്ങളും നൽകണമെന്ന്  ഡി.ജി.പി അറിയിച്ചു.