ലോട്ടറി അടിച്ചതായി വിശ്വസിപ്പിച്ച് വയോധികയുടെ മാല മോഷണം: തട്ടിപ്പുകാരൻ പ്രതിയുടെ വീഡിയോ ദൃശ്യം പൊലീസ് പുറത്തു വിട്ടു; സംഭവം കോട്ടയം നഗരമധ്യത്തിൽ

ലോട്ടറി അടിച്ചതായി വിശ്വസിപ്പിച്ച് വയോധികയുടെ മാല മോഷണം: തട്ടിപ്പുകാരൻ പ്രതിയുടെ വീഡിയോ ദൃശ്യം പൊലീസ് പുറത്തു വിട്ടു; സംഭവം കോട്ടയം നഗരമധ്യത്തിൽ

തേർഡ് ഐ ബ്യൂറോ

കോട്ടയം: നഗരമധ്യത്തിലൂടെ നടന്നു വന്ന വയോധികയെ ലോട്ടറി അടിച്ചതായി വിശ്വസിപ്പിച്ച് ബാങ്കിലേയ്ക്കു കൊണ്ടു വന്ന ശേഷം തട്ടിപ്പിലൂടെ മാല മോഷ്ടിച്ച പ്രതിയുടെ വീഡിയോ ദൃശ്യം പൊലീസ് പുറത്തു വിട്ടു. തിങ്കളാഴ്ച നഗരമധ്യത്തിൽ ആർപ്പൂക്കര സ്വദേശിയായ വീട്ടമ്മയുടെ മാല മോഷ്ടിച്ച കേസിലെ പ്രതിയുടെ ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. നഗരമധ്യത്തിലൂടെ നടന്നു വന്ന ആർപ്പൂക്കര സ്വദേശിയായ വയോധികയെയാണ് ഒപ്പം നടന്നു വന്നയാൾ കബളിപ്പിച്ച് മാല മോഷ്ടിച്ചത്. റോഡരികിലൂടെ നടന്നു വന്ന വയോധികയുടെ മാലയാണ് പ്രതി മോഷ്ടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയോധികയുടെ ഒപ്പം നടന്നു വന്ന പ്രതി, ഇവരുമായി സൗഹൃദം സ്ഥാപിച്ചു. തുടർന്നു, ഇവരോട് ലോട്ടറി അടിച്ചതായി അറിയിക്കുകയായിരുന്നു. ഇതു വിശ്വസിച്ച് പ്രതിയ്‌ക്കൊപ്പം വയോധിക നടന്നു. ലോട്ടറി അടിച്ച തുക സെൻട്രൽ ബാങ്കിലെ അക്കൗണ്ടിലുണ്ടെന്നും, സ്വർണ്ണ മാലയിലെ കോഡ് ബാങ്കിൽ കാട്ടിയെങ്കിൽ മാത്രമേ പണം ലഭിക്കൂ എന്നു പ്രതി ഇവരെ വിശ്വസിപ്പിച്ചു. ഇതു വിശ്വസിച്ച് ഇവർ പ്രതിയ്‌ക്കൊപ്പം ബാങ്കിന്റെ രണ്ടാം നിലയിലേയ്ക്കു കയറി.

ഇതിനിടെ മാല കയ്യിൽ വാങ്ങിയ പ്രതി, മാലയുമായി രക്ഷപെടുകയായിരുന്നു. പ്രതിയുടെ ഒപ്പം മാലയുമായി രണ്ടാം നിലയിൽ നിന്നും താഴേയ്ക്കിറങ്ങാൻ ഇവർക്കു സാധിച്ചില്ല. ഇതോടെ പ്രതി മാലയുമായി രക്ഷപെടുകയായിരുന്നു. തുടർന്നു, പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ വീഡിയോ ദൃശ്യങ്ങൾ കണ്ടെത്തിയത്. പ്രതിയ്ക്കായി അന്വേഷണം ഊർജിതമാക്കിയതായി വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുണും, എസ്.ഐ ടി.ശ്രീജിത്തും അറിയിച്ചു.