play-sharp-fill
കളറും ഫ്ലെവറും ചേര്‍ത്ത് വ്യാജ സ്റ്റിക്കര്‍ ഒട്ടിച്ച്‌ വില്‍പ്പന;  വ്യാജമദ്യവുമായി യുവാവ് എക്സൈസ്  പിടിയില്‍

കളറും ഫ്ലെവറും ചേര്‍ത്ത് വ്യാജ സ്റ്റിക്കര്‍ ഒട്ടിച്ച്‌ വില്‍പ്പന; വ്യാജമദ്യവുമായി യുവാവ് എക്സൈസ് പിടിയില്‍

സ്വന്തം ലേഖകൻ

തൃശൂര്‍: വ്യാജമദ്യ വില്‍പ്പന നടത്തിയതിന് തൃശൂരില്‍ യുവാവ് എക്സൈസ് പിടിയില്‍.


മണലൂര്‍ ദേശത്ത് തണ്ടാശേരി വീട്ടില്‍ സുനില്‍കുമാര്‍ മകന്‍ സായൂജ് (33) ആണ് പിടിയിലായത്. സ്പിരിറ്റില്‍ കളറും ഫ്ലെവറും ചേര്‍ത്ത് വ്യാജ സ്റ്റിക്കര്‍ ഒട്ടിച്ചാണ് സായൂജിന് വില്‍പ്പനയ്ക്കായി മദ്യം കിട്ടിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മദ്യം എത്തിച്ച്‌ കൊടുക്കുന്ന വരെക്കുറിച്ചുള്ള സൂചന ലഭിച്ചിട്ടുണ്ടെന്നും മറ്റു പ്രതികളെക്കുറിച്ച്‌ അന്വേഷിച്ച്‌ വരുകയാണെന്നും എക്സൈസ് ഉദ്യോ​ഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ പണിമുടക്ക് ദിനങ്ങളിലും ഒന്നാം തിയതി ഡ്രൈ ഡേ ദിനത്തിലും സായൂജ് വന്‍തോതില്‍ മദ്യം വില്‍പ്പന നടത്തിയിരുന്നു.

ഹണീബി ബ്രാന്‍ഡിലുള്ള വ്യാജനാണ് പിടികൂടിയത്. നീഗ്രോ എന്ന പേരിലുള്ള ബസ് സര്‍വ്വീസ് നടത്തിയിരുന്ന സായൂജ് കഴിഞ്ഞ കോവിഡ് കാലത്ത് ബസ് സര്‍വ്വീസ് നിര്‍ത്തിയതോടെയാണ് മദ്യവില്‍പ്പന തുടങ്ങിയത്.

അന്തിക്കാട് എക്സൈസ് ഇന്‍സ്പെക്ടര്‍ പി എം പ്രവീണിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. തൃശ്ശൂര്‍ അസി.എക്സൈസ് കമ്മീഷണര്‍ ഡി ശ്രീകുമാറിന് ലഭിച്ച രഹസൃ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്.

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എക്സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ കെ എം സജീവ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കലാദാസ് സി ഡി, രജിത് കെ, സന്തോഷ് ഇ സി, മണിദാസ് സി കെ, വിജയന്‍ കെ കെ എന്നിവര്‍ ഉണ്ടായിരുന്നു.