വ്യാജ ആധാറുമായി ബംഗ്ലാദേശ് സ്വദേശി അറസ്റ്റിൽ ;  പത്ത് ദിവസത്തിനുള്ളിൽ ബംഗാളി എന്ന വ്യാജേന അറസ്റ്റിലാകുന്ന നാലാമത്തെ ബംഗ്ലാദേശി

വ്യാജ ആധാറുമായി ബംഗ്ലാദേശ് സ്വദേശി അറസ്റ്റിൽ ;  പത്ത് ദിവസത്തിനുള്ളിൽ ബംഗാളി എന്ന വ്യാജേന അറസ്റ്റിലാകുന്ന നാലാമത്തെ ബംഗ്ലാദേശി

സ്വന്തം ലേഖിക

ചെങ്ങന്നൂര്‍: ബംഗാളിയെന്ന വ്യാജേന, വ്യാജ ആധാറുമായി താമസിച്ചിരുന്ന ബംഗ്ലാദേശിയെ വെണ്മണി പോലീസ് അറസ്റ്റ് ചെയ്തു. ഇക്രാമുല്‍ (36) ആണ് പിടിയിലായത്. കൊല്‍ക്കത്തയില്‍നിന്ന് വ്യാജ മേല്‍വിലാസം ചമച്ചാണ് ഇയാള്‍ ആധാര്‍ സംഘടിപ്പിച്ചത്. ഈ കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ബംഗാളിയെന്ന വ്യാജേന അറസ്റ്റിലായ നാലാമത്തെയാളാണ് ഇക്രാമുൽ.

വെണ്മണിയിലെ വൃദ്ധദമ്പതികളുടെ കൊലപാതകത്തിനുശേഷം പോലീസ് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ പരിശോധന കടുപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇക്രാമുല്‍ കുടുങ്ങിയത്.

കൊല നടത്തിയ ബംഗ്ലാദേശികളും കഴിഞ്ഞദിവസം അറസ്റ്റിലായ ഷെരീഫും ഇയാളുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നെന്നാണ് പോലീസ് പറയുന്നത്. പിടിയിലായ ഇക്രാമുലിന് കൊലപാതകത്തിലോ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതിലോ പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്നുമുണ്ട്‌. ഇതേതുടർന്ന് കൂടുക അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാലുവർഷം മുൻപാണ് ഇന്ത്യയിൽ എത്തിയതെന്ന് ഇക്രാമുൽ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ബംഗാളിലടക്കം ചില്ലറ ജോലികൾ ചെയ്തശേഷം ഒന്നരമാസം മുൻപാണ് കേരളത്തിലെത്തുന്നത്.

ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി പാറച്ചന്തയിലെ ഒരു വീട്ടിൽ താമസിച്ച്‌ ജോലിചെയ്തുവരികയായിരുന്നെന്നു പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലിനുശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.