ഡൽഹിയിലെ പീരാഗർഹി ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ ഒരു ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥൻ മരിച്ചു

ഡൽഹിയിലെ പീരാഗർഹി ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ ഒരു ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥൻ മരിച്ചു

 

സ്വന്തം ലേഖകൻ

ഡൽഹി: ഡൽഹിയിലെ പീരാഗർഹി ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ ഒരു ഫയർ ഫോഴ്‌സ്  ഉദ്യോഗസ്ഥൻ മരിച്ചു. രക്ഷാപ്രവർത്തനത്തിനിടെ കെട്ടിടത്തിന് ഉള്ളിൽ കുടുങ്ങിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനായ അമിത് ബല്യാൺ ആണ് മരിച്ചത്. കെട്ടിടത്തിന് ഉള്ളിൽ നിന്നും പുറത്തെടുത്ത ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പതിമൂന്ന് പേരും രക്ഷാപ്രവർത്തനത്തിന് എത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരാണ്.ഫാക്ടറിയിൽ വ്യാഴാഴ്ച പുലർച്ചെ 4.30ഓടെയാണ് തീപ്പിടിത്തമുണ്ടായത്. തീ അണയ്ക്കുന്നതിനിടയിലുണ്ടായ സ്‌ഫോടനത്തിൽ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്ന് വീണു. ഇതോടെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നവർ ഉള്ളിൽ കുടുങ്ങുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

തീ അണക്കാൻ ശ്രമിക്കുന്നതിനിടെ, ഫാക്ടറിയുടെ തൊട്ടടുത്ത മറ്റൊരു കെട്ടിടത്തിലേക്കും തീ പടർന്നു. ഫാക്ടറിക്കുള്ളിൽ സൂക്ഷിച്ചിരുന്ന രാസവസ്തുക്കളാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയതെന്ന് അഡീഷണൽ ജില്ല മജിസ്ട്രേറ്റ് ധർമേന്ദ്ര കുമാർ പറഞ്ഞു. തീപിടിത്തത്തിൻ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.