play-sharp-fill
ഡൽഹിയില്‍ അതിശൈത്യം, 84 വിമാനങ്ങള്‍ റദ്ദാക്കി; അടിയന്തര പരിഹാര നടപടികള്‍ സ്വീകരിക്കുന്നതായി വ്യോമയാന മന്ത്രി.

ഡൽഹിയില്‍ അതിശൈത്യം, 84 വിമാനങ്ങള്‍ റദ്ദാക്കി; അടിയന്തര പരിഹാര നടപടികള്‍ സ്വീകരിക്കുന്നതായി വ്യോമയാന മന്ത്രി.

സ്വന്തം ലേഖിക

ല്‍ഹിയില്‍ മൂടല്‍ മഞ്ഞ് കനക്കുന്ന സാഹചര്യത്തില്‍ വിമാനയാത്രക്കാരുടെ ആശങ്കകള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ച്‌ വരികയാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.വിമാനയാത്രയിലെ പ്രതികൂല കാലാവസ്ഥയുടെ ആഘാതം ലഘൂകരിക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുകയാണെന്ന് അദ്ദേഹം യാത്രക്കാര്‍ക്ക് ഉറപ്പ് നല്‍കി.

 

മൂടല്‍ മഞ്ഞ് കാരണം ഡല്‍ഹി കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വെല്ലുവിളി നിറഞ്ഞ ഇത്തരം സന്ദര്‍ഭങ്ങളില്‍ വിമാനത്തിലെ അനിയന്ത്രിതമായ പെരുമാറ്റങ്ങള്‍ അനുവദിക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിമാനം വൈകുന്നമെന്ന അറിയിപ്പ് പങ്കുവെച്ച പൈലറ്റിനെ യാത്രികൻ മര്‍ദിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ മുന്നറിയിപ്പ്. ഡല്‍ഹിയില്‍ നിന്ന് ഗോവയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനാണ് പൈലറ്റിനെ മര്‍ദിച്ചത്. ഇത്തരം പെരുമാറ്റങ്ങളെ നിയമ വ്യവസ്ഥകള്‍ക്കനുസരിച്ച്‌ നേരിടുമെന്നും സിന്ധ്യ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

“ഞായറാഴ്‌ച കനത്ത മൂടല്‍ മഞ്ഞിനാണ് ഡല്‍ഹി സാക്ഷ്യം വഹിച്ചത്. രാവിലെ അഞ്ചിനും ഒന്‍പതിനും ഇടയില്‍ ദൃശ്യപരതയില്‍ ഏറ്റക്കുറച്ചിലുകളും ചില സമയങ്ങളില്‍ പൂജ്യത്തിലേക്ക് താഴ്ന്ന അവസ്ഥയും ഉണ്ടായി. അതിനാല്‍ കുറച്ച്‌ സമയത്തേക്ക് വിമനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാൻ അധികൃതര്‍ നിര്‍ബന്ധിതരായി. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനമെടുത്തത്. ഇത് വ്യോമയാന സംവിധാനത്തിലെ എല്ലാവരുടെയും മുൻഗണനയുമാണ്,” അദ്ദേഹം എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കി.

 

ഭാവിയില്‍ ഇത്തരത്തിലുള്ള ആഘാതങ്ങള്‍ ഉണ്ടാകാതിരിക്കാൻ സ്വീകരിച്ച നടപടികളും അദ്ദേഹം എടുത്തു പറഞ്ഞു. നിലവിലുള്ള സിഎടി 3 പ്രാപ്തമാക്കിയ റണ്‍വേയ്‌ക്ക് പുറമേ, സിഎടി 3 പ്രാപ്‌തമാക്കിയ നാലാമത്തെ റണ്‍വേയുടെ പ്രവര്‍ത്തനക്ഷമത വേഗത്തിലാക്കാൻ ഡല്‍ഹി വിമാനത്താവളത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സിന്ധ്യ പറഞ്ഞു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) അനുമതിക്ക് വിധേയമായി പ്രതികൂല കാലാവസ്ഥയെ നേരിടാനുള്ള വിമാനത്താവളത്തിന്റെ ശേഷി വര്‍ധിപ്പിക്കാനാണ് ഈ നീക്കം. വ്യക്തമായ മാര്‍ഗനിര്‍ദേശത്തോടെ റണ്‍വേയുടെ 100 അടി ഉയരത്തില്‍ നിന്ന് വിമാനങ്ങള്‍ ഇറങ്ങാൻ സാധിക്കുന്ന, മോശം ദൃശ്യപരതയില്‍ പോലും വിമാനങ്ങള്‍ക്ക് ലാൻഡ് ചെയ്യാനുള്ള വളരെ കൃത്യമായ മാര്‍ഗമാണ് സിഎടി 3.

 

പ്രതികൂല കാലാവസ്ഥയില്‍ യാത്രക്കാരുമായുള്ള ആശയവിനിമയം സുഗമമാക്കാൻ വിമാനക്കമ്ബനികള്‍ക്കായി ഡിജിസിഎ ഒരു സ്റ്റാൻഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (എസ്‌ഒപി) പുറപ്പെടുവിക്കും. ഫ്‌ളൈറ്റ് ക്യാൻസലേഷനും കാലതാമസവും നേരിടുന്ന സാഹചര്യത്തില്‍ യാത്രക്കാരുടെ അസ്വസ്ഥത കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സിന്ധ്യ പറഞ്ഞു. യാത്രക്കാര്‍ക്കുണ്ടാകുന്ന അസൗകര്യങ്ങള്‍ മനസിലാക്കിക്കൊണ്ട് തന്നെ ഈ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തില്‍ സഹകരിക്കണമെന്ന് സിന്ധ്യ അഭ്യര്‍ത്ഥിച്ചു.

 

ഡല്‍ഹി വിമാനത്താവളം നാല് റണ്‍വേകളില്‍ ഒന്ന് മാത്രമേ പ്രവര്‍ത്തനക്ഷമമാക്കിയിട്ടുള്ളൂ എന്ന ആരോപണം നിഷേധിച്ചുകൊണ്ട് സിവില്‍ ഏവിയേഷൻ മന്ത്രാലയവും എക്‌സിലൂടെ പ്രസ്താവന ഇറക്കിയിട്ടുണ്ട്.