എരുമേലിയിൽ എക്‌സൈസ് പരിശോധന: 105 ലിറ്റർ കോട പിടിച്ചെടുത്തു നശിപ്പിച്ചു

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: എരുമേലി എക്‌സൈസ് റേഞ്ച് ഓഫിസ് പരിധിയിൽ എക്‌സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ വ്യാജ ചാരായം നിർമ്മിക്കുന്നതിനുള്ള 105 ലിറ്റർ കോട പിടിച്ചെടുത്തു. എക്‌സൈസ്് കമ്മീഷണർ സ്‌ക്വാഡ് അംഗം കെ എൻ സുരേഷ് കുമാറിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയിഡിലാണ് കോട പിടികൂടിയത്.

കോട്ടയം സ്‌പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് ഇൻസ്പെക്ടർ അമൽരാജനും സംഘവും ചേർന്നാണ് പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷൽ പരിധിയിൽ പരിശോധന നടത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചേർന്ന് കാളകെട്ടി വന മേഖലയിലാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റെയ്ഡിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി തെക്കു വില്ലേജിൽ പ്ലാച്ചേരി ഫോറെസ്റ്റ് സ്റ്റേഷന്റെ പരിധിയിലുള്ള തേക്ക് പ്ലാന്റേഷനിലാണ് കോട ഒളിപ്പിച്ചു വച്ചിരുന്നത്. ഇവിടെ റോഡിനു കുറുകെ നിർമ്മിച്ചിരിക്കുന്ന കോൺക്രീറ്റ് കലുങ്കിനു അടിയിൽ മുന്ന് കന്നസു കളിലായാണ് കോട സൂക്ഷിച്ചിരുന്നത്.

പിടിച്ചെടുത്ത സാധനങ്ങൾ തുടർ നടപടി കൾക്കായി എരുമേലി റേഞ്ച് ഓഫിസിൽ ഏല്പിച്ചു. റെയ്ഡിൽ പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ രാജീവ്.കെ, പി.ഒ(ഗ്രേഡ് ) റെജി കൃഷ്ണൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ നജീബ് സി.എച്ച്, സുരേഷ് കുമാർ കെ.എൻ, പ്രസീദ്, ഡ്രൈവർ മനീഷ് കുമാർ , ഫോറസ്റ്റർ അരുൺ. ബി. നായർ, ബീറ്റ് ഫോറെസ്റ്റ് ഓഫീസർ ഷിജു കുഞ്ചെറിയ എന്നിവർ പരിശോധനയ്ക്കു നേതൃത്വം നൽകി.