play-sharp-fill
എക്സൈസ് സംഘം കൈ കാണിച്ചിട്ട് നിർത്താതെ പോയ കാർ സിനിമാ സ്റ്റൈലിൽ പിൻതുടർന്ന് പിടികൂടി: പരിശോധിച്ചപ്പോൾ കാറിനകത്ത് അനധികൃത മദ്യം: പാലാ എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

എക്സൈസ് സംഘം കൈ കാണിച്ചിട്ട് നിർത്താതെ പോയ കാർ സിനിമാ സ്റ്റൈലിൽ പിൻതുടർന്ന് പിടികൂടി: പരിശോധിച്ചപ്പോൾ കാറിനകത്ത് അനധികൃത മദ്യം: പാലാ എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

പാലാ:
അനധികൃത മദ്യ വില്പന നടത്തി വരുന്നയാൾ കാറിൽ കടത്തിക്കൊണ്ടുവന്ന വിദേശമദ്യ ശേഖരം എക്സൈസ് സംഘം പിന്തുടർന്ന് പിടികൂടി.

മേവടയിൽ അനധികൃത മദ്യ വില്പന നടത്തിവരുന്ന സ്രാമ്പിക്കൽ രാജീവിനെയാണ് (34) പാലാ എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

അനധികൃതമായി കാറിൽ കടത്തിയ 18 കുപ്പി വിദേശമദ്യം ഇയാളുടെ പക്കൽ നിന്ന് എക്സൈസ് കണ്ടെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മദ്യം കടത്തിയ KL 03 Q 798 നമ്പർ കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വ്യാഴം വൈകിട്ട് പാലാ ബൈപ്പാസിൽ എക്സൈസ് സംഘം കൈ കാണിച്ചിട്ട് നിർത്താതെ പോയ കാറിനെ പിന്തുടർന്ന്

കൊട്ടാരമറ്റം ഭാഗത്ത് നിന്നാണ് പിടികൂടിയത്. അനധികൃത ചാരായ വില്പന ഉൾപ്പെടെ പാലാ റേഞ്ചിൽ മറ്റ് നാല് കേസുകളിൽ പ്രതിയാണിയാൾ.

എക്സൈസ് കമ്മീഷണറുടെ സ്‌ക്വാഡ് അംഗമായ എക്സൈസ് ഇൻസ്പെക്ടർ ഫിലിപ് തോമസ്, പ്രിവന്റിവ് ഓഫീസർമാരായ മനു ചെറിയാൻ,തൻസീർ ഇ.എ. സിവിൽ എക്സൈസ്

ഓഫീസർമാരായ ആർ അനന്തു .ഹരികൃഷ്ണൻ. സുമിത മോൾ .ഡ്രൈവർ സുരേഷ് ബാബു എന്നിവർ ഉൾപ്പെട്ട സംഘമാണ് എക്സൈസിനെ വെട്ടിച്ച് കടന്നു കളഞ്ഞ കാർ റോഡിൽ തടഞ്ഞ് പിടികൂടിയത്.