മാസപ്പടി കേസ്; എക്സാലോജിക്കുമായുള്ള ഇടപാടിന്റെ രേഖകള്‍ സിഎംആര്‍എല്‍ നല്‍കുന്നില്ലെന്ന് ഇഡി; സുരേഷ് കുമാറിനെ ഇന്നും ചോദ്യം ചെയ്യും

മാസപ്പടി കേസ്; എക്സാലോജിക്കുമായുള്ള ഇടപാടിന്റെ രേഖകള്‍ സിഎംആര്‍എല്‍ നല്‍കുന്നില്ലെന്ന് ഇഡി; സുരേഷ് കുമാറിനെ ഇന്നും ചോദ്യം ചെയ്യും

കൊച്ചി: മാസപ്പടി കേസില്‍ വീണ വിജയന്റെ എക്സാലോജിക് കമ്പനിയുമായുള്ള ഇടപാടിന്റെ പൂർണ രേഖകള്‍ കൊച്ചിൻ മിനറല്‍സ് ആൻഡ് റൂട്ടെെല്‍ ലിമിറ്റഡ് (സിഎംആർഎല്‍) കെെമാറുന്നില്ലെന്ന് ഇഡി.

കരാർ രേഖകളടക്കം കെെമാറിയില്ലെന്ന് ഇഡി പറയുന്നു. സാമ്പത്തിക ഇടപാടുകളുടെ രേഖകളും കരാർ രേഖകളുമായിരുന്നു ഇഡി ആവശ്യപ്പെട്ടത്. കമ്പനിയുടെ ചീഫ് ഫിനാൻസ് മാനേജർ പി സുരേഷ് കുമാർ കരാർ രേഖകള്‍ ഹാജരാക്കിയില്ല.
സുരേഷ് കുമാറിനെ ഇന്നും ചോദ്യം ചെയ്യും.

എന്നാല്‍ ആവശ്യപ്പെട്ട രേഖകള്‍ ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോർഡ് പരിശോധിക്കുകയും തീർപ്പാക്കുകയും ചെയ്തതാണെന്നാണ് സുരേഷ് കുമാർ ചോദ്യം ചെയ്യലില്‍ പറഞ്ഞത്. അങ്ങനെ തീർപ്പാക്കിയ കേസില്‍ രേഖകള്‍ കെെമാറാൻ സാധിക്കില്ലെന്നാണ് മറുപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് അറിയില്ലെന്നാണ് ഉദ്യോഗസ്ഥർ മറുപടി നല്‍കിയത്. മുൻ കാഷ്യർ വാസുദേവനെയും ഇന്ന് ഇ ഡി ചോദ്യം ചെയ്യും.