പഠനം തുടരണമെന്ന് ആവശ്യം; ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ജാമ്യാപേക്ഷ നല്‍കി അനുപമ

പഠനം തുടരണമെന്ന് ആവശ്യം; ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ജാമ്യാപേക്ഷ നല്‍കി അനുപമ

കൊട്ടാരക്കര: ഓയൂരില്‍ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ മൂന്നാം പ്രതിയായ പി അനുപമ ജാമ്യാപേക്ഷ നല്‍കി.

കൊല്ലം അഡീഷനല്‍ സെഷൻസ് കോടതി 1ല്‍ ഇന്നലെ അഡ്വ, പ്രഭു വിജയകുമാർ മുഖേനയാണ് ജാമ്യാപേക്ഷ നല്‍കിയത്. കേസില്‍ ആദ്യമായാണ് പ്രതികളുടെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു നീക്കം.

വിദ്യാർത്ഥിയായ അനുപമയുടെ പഠനം തുടരാൻ ജാമ്യം നല്‍കണമെന്നാണ് ആവശ്യം. കേസില്‍ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെ ആർ പത്മകുമാർ (51), ഭാര്യ എം ആർ അനിതാകുമാരി (30), മകള്‍ പി അനുപമ (21) എന്നിവരാണ് പ്രതികള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2023 നവംബർ 27ന് വെെകിട്ട് നാലരയോടെയാണ് മോചനദ്രവ്യം നേടാൻ ഇവർ ആറു വയസുകാരിയെ കാറില്‍ കടത്തി കൊണ്ടുപോയത്. ശേഷം തടങ്കലില്‍ പാർപ്പിച്ചു. എന്നാല്‍ പൊലീസ് തെരച്ചിലിന് പിന്നാലെ കുട്ടിയെ കൊല്ലത്തെ പാർക്കില്‍ ഉപേക്ഷിച്ച ശേഷം മൂവരും തമിഴ്‌നാട്ടിലേക്ക് കടന്നു. ഇവിടെ നിന്നാണ് പ്രതികളെ പിടികൂടുന്നത്.