മുന്‍മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. എം എ കുട്ടപ്പന്‍ അന്തരിച്ചു; സംസ്കാരം ഇന്ന്

മുന്‍മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. എം എ കുട്ടപ്പന്‍ അന്തരിച്ചു; സംസ്കാരം ഇന്ന്

സ്വന്തം ലേഖിക

കൊച്ചി: മുൻമന്ത്രി എം എ കുട്ടപ്പൻ (75) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. 2013ല്‍ പക്ഷാഘാതം വന്ന മുതല്‍ ചികിത്സയിലായിരുന്നു.
2001ലെ ആന്റണി മന്ത്രിസഭയില്‍ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ആയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്ച പത്തുമണി മുതല്‍ 12 മണി വരെ ഡിസിസി ഓഫിസില്‍ പൊതുദര്‍ശനത്തിന് വെക്കും. പിന്നീട് കലൂരിലെ വസതിയില്‍ പൊതുദര്‍ശനം. വൈകിട്ട് നാലിന് പച്ചാളം ശ്മശാനത്തില്‍ സംസ്കരിക്കും.

വണ്ടൂരില്‍ നിന്നും ചേലക്കരയില്‍ നിന്നും ഓരോതവണയും ഞാറക്കലില്‍ നിന്ന് രണ്ട് തവണയും എംഎല്‍എയായി. ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ അംഗം ആയിരുന്നു.

കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് അംഗം ആയിരുന്നു. കെപിസിസി നിര്‍വാഹ സമിതി അംഗം ആയിരുന്നു. 1980 വണ്ടൂരില്‍ നിന്ന് ജയിച്ചു. 1987 ചേലക്കരയില്‍ നിന്ന് ജയിച്ചു. 1996, 2001 തെരഞ്ഞെടുപ്പുകളില്‍ ഞാറക്കലില്‍ നിന്ന് ജയിച്ചു. 2013 ല്‍ കുര്യനാട് വെച്ച്‌ എം എ ജോണ്‍ അനുസ്മരണ പരിപാടിക്ക് ഇടെ പക്ഷാഘാതമുണ്ടായി. അന്നുമുതല്‍ ചികിത്സയിലാണ്.