ഏറ്റുമാനൂർ നഗരസഭ അഴിമതിക്കാരുടെ കൂത്തരങ്ങ്: തട്ടിപ്പുകാരിയ്ക്കു കുടപിടിച്ച് നഗരസഭ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ; ക്ലർക്കിനെ സ്ഥലം മാറ്റുന്നതിനെച്ചൊല്ലി വിവാദം കൊടുമ്പിരിക്കൊണ്ടു

ഏറ്റുമാനൂർ നഗരസഭ അഴിമതിക്കാരുടെ കൂത്തരങ്ങ്: തട്ടിപ്പുകാരിയ്ക്കു കുടപിടിച്ച് നഗരസഭ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ; ക്ലർക്കിനെ സ്ഥലം മാറ്റുന്നതിനെച്ചൊല്ലി വിവാദം കൊടുമ്പിരിക്കൊണ്ടു

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഏറ്റുമാനൂർ നഗരസഭയിൽ ഭരണം കുത്തഴിഞ്ഞ അവസ്ഥയിലായതോടെ ചോദിക്കാനും പറയാനും ആരുമില്ലെന്ന അവസ്ഥയായി. അഴിമതിക്കാർക്ക് കുടപിടിക്കാൻ ഒരു വിഭാഗം ജനപ്രതിനിധികൾ കൂടി നിൽക്കുന്നതോടെ ഏറ്റുമാനൂർ നഗരസഭയിലും അഴിമതി കൊടികുത്തി വാഴുകയാണ്.

ഏറ്റുമാനൂർ – നഗരസഭയിൽ ഒരു വർഷമായി അക്കൗണ്ട് വിഭാഗം കൈകാര്യം ചെയ്യുന്ന ക്ലർക്കിനെ സ്ഥാനം മാറ്റുന്നതിനെ ചൊല്ലി അരങ്ങേറുന്ന വിവാദങ്ങളാണ് പുതിയ വഴിയിലേയ്ക്കു തിരിഞ്ഞിരിക്കുന്നത്. കഴിഞ്ഞ മാർച്ച് മാസത്തിൽ നഗരസഭയിൽ പണി പൂർത്തീകരിച്ച പ്രവർത്തികളുടെ ഒരു കോടി മുപ്പത്തിരണ്ട് ലക്ഷം രൂപയുടെ തുകയാണ് കരാറുകാർക്ക് നൽകാതെ തടഞ്ഞുവെച്ചതിനെച്ചൊല്ലി ആരോപണ പ്രത്യാരോപണങ്ങൾ ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ധനകാര്യ വിഭാഗത്തിലെ ജീവനക്കാരി കരാറുകാരോട് കൈക്കൂലി ആവശ്യപ്പെടുകയും കാരാറുകാർ ഈ തുക നൽകാതിരിക്കുകയും ചെയ്തതിനെ തുടർന്നാണ് തുക തടഞ്ഞു വച്ചതെന്ന ആരോപണം ഉയർന്നിരുന്നു. ഇതേ തുടർന്ന് കരാറുകാർ പണികൾ നിർത്തിവെയ്ക്കുകയും ചെയർമാനു പരാതി നൽകുകയും ചെയ്തിരുന്നു.

ഈ ജീവനക്കാരി തന്നെ കൈകാര്യം ചെയ്തിരുന്ന നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ വിവിധ പദ്ധതികൾ വർഷങ്ങളായി പൂർത്തീകരിച്ചില്ലഎന്ന് മാത്രമല്ല ആരംഭിക്കാത്ത പല പദ്ധതികളും ആരംഭിച്ചു എന്ന് കാട്ടി മുൻ കൂറായി പണം നൽകിയത് വിവാദമാകുകയും വിജിലൻസ് ഫയലുകൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരിക്കുകയാണ്.

നഗരസഭാ അക്കൗണ്ട് കൂടി കൈകാര്യം ചെയ്യുന്ന ജീവനക്കാരിക്കെതിരെ വ്യാപക പരാതിയെ തുടർന്നാണ് ചെയർമാൻ ജീവനക്കാരെ സെക്ഷൻ മാറ്റാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്.ഇടത് അനുകൂല സംഘടനയുടെ യൂണിറ്റ് ഭാരവാഹികയായ ഈ ഉദ്യോഗസ്ഥയെ അതേ സംഘടനയുടെ മറ്റൊരു ജില്ലാ ഭാരവാഹി കൈകാര്യം ചെയ്യുന്ന തസ്തികയിലേയ്ക്കു സ്ഥലം മാറ്റുകയായിരുന്നു ചെയ്തത്.

ഈ സ്ഥലം മാറ്റത്തെ എതിർത്ത് ആരോഗ്യ വിഭാഗം അദ്ധ്യക്ഷൻ മോഹൻ ദാസ് രംഗത്ത് വന്നതാണ് വിവാദമായി മാറിയിരിക്കുന്നത്. ജീവനക്കാരെ പരസ്പരം മാറ്റുന്നത് അഴിമതി നടത്താനാണന്നാണ് ഇദ്ദേഹത്തിന്റെ ആക്ഷേപം.യൂണിയന്റെ ജില്ലാ ട്രഷറർ അഴിമതിക്കാരനാണെങ്കിൽ അദ്ദേഹത്തെ ആസ്ഥാനത്ത് നിന്ന് മാറ്റുകയാണ് ആദ്യം ചെയ്യേണ്ടത് എന്ന് ജീവനക്കാർ പറയുന്നു.

എന്നാൽആരോഗ്യ വിഭാഗവും ആയി ബന്ധപ്പെട്ട അഴിമതി പുറത്ത് വരും എന്ന ഭയത്താലാണ് വനിതാ ജീവനക്കാരിയെ അക്കൗണ്ട് സ്ഥാനത്ത് നിന്ന് മാറ്റിയാലും ആരോഗ്യ വിഭാഗത്തിന്റെ പദ്ധതിയായ ഹരിത കർമ്മ സേനയുടെ ചുമതലയിൽ നിന്നും ചില പദ്ധതികളുടെ ചുമതലയിൽ നിന്നും മാറ്റെരുത് എന്ന് ആവശ്യപ്പെട്ടു രംഗത്ത് വരാൻ ആരോഗ്യ വിഭാഗം അദ്ധ്യക്ഷനെ പ്രേരിപ്പിച്ചത് എന്നാണ് ആക്ഷേപം.

ഹരിതകർമ്മ സേനയുടെ പ്രവർത്തനം നാളുകളായി അവതാളത്തിലാണ് വിവിധ വാർഡുകിൽ നിന്ന് പിരിച്ചെടുക്കുന്നതുകയിൽ നഗരസഭയിൽ അടച്ച മൂന്ന് ലക്ഷം രൂപ ജീവനക്കാരൻ തട്ടിയെടുത്തതും പുതിയ സെക്രട്ടറി അത് കണ്ടെത്തിയതിനെ തുടർന്ന് ആ തുക തിരികെ അടപ്പിക്കുകയുമായിരുന്നു.ഇത് മായി ബന്ധപ്പെട്ട് താൽക്കാലിക ജീവനക്കാരനെ ബലിയാടാക്കിയാണ് ഈ ജീവനക്കാരിയെ രക്ഷിച്ചത്് ആരോഗ്യ സ്റ്റാൻഡിംങ്ങ് കമ്മറ്റി ചെയർമാനാണന്ന് ആക്ഷേപം ഉയർന്നിരുന്നു.കൂടാതെ തരം തിരിച്ച പ്ലാസ്റ്റിക്ക് ക്ലീൻ കേരള കമ്പനിക്ക് നൽകാതെ സ്വകാര്യ വ്യക്തിക്കും പ്ലാസ്റ്റിക്ക് കമ്പനി നടത്തുന്ന മുൻ നഗരസഭാ ചെയർമാനും സർക്കാർപറഞ്ഞിരിക്കുന്ന തുകയേക്കാൾ കുറച്ച് നൽകുകയും മാസങ്ങളായി നഗരസഭയിൽ തുക അടയ്ക്കാതെ തട്ടിപ്പിന് ആരോഗ്യ വിഭാഗം കൂട്ടുനിൽക്കുകയും ചെയ്‌തെന്നും ആരോപണം ഉയർന്നിരുന്നു.

മാത്രമല്ല സ്ഥിരം സമിതി അദ്ധ്യക്ഷന്റെ വാർഡിലെ താമസക്കാരിയായ നഗരസഭയിലെ താൽക്കാലിക ജീവനക്കാരിയുടെ പേരിൽ വിവിധ വാർഡുകളിൽ നിന്ന് മാലിന്യം നീക്കുന്നതിന്റെ പേരിൽ ലക്ഷകണക്കിന് രൂപയാണ് തട്ടിയെടുത്തിരിക്കുന്നത്.ഹരിത കർമ്മ സേനാ അംഗങ്ങൾ ശേഖരിച്ചിരിക്കുന്ന മാലിന്യങ്ങൾ വിവിധ സ്ഥലങ്ങളിൽ കൂട്ടിയിട്ടിരിക്കുമ്പോൾ തന്നെയാണ് ഇത് നീക്കിയതിന്റെ പേരിൽ തുക കൈമാറിയിരിക്കുന്നത് .

ഹരിത കർമ്മ സേനയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ ആഡിറ്റ് ഉടൻ ഉണ്ടാകുമെന്നും തട്ടിപ്പ് പിടിക്കപ്പെടുമെന്നും മനസ്സിലാക്കി നഗരസഭാ കൗൺസിൽ അറിയാതെ സ്വകാര്യാ ഓഡിറ്ററെ അക്കൗണ്ട് സെക്ഷനിൽ ഇരുത്തി ഫയലുകൾ കൃതൃമമായി ഉണ്ടാക്കാൻ ശ്രമിക്കുന്നതിനിടയാണ് ജീവനക്കാരുടെ സ്ഥാനമാറ്റമുണ്ടായത്.ജീവനക്കാരുടെ എസ്റ്റാബ്‌ളിഷ്‌മെന്റ് പൂർണ്ണമായും ചെയർമാന്റെയും സെക്രട്ടറിയുടെയും അധികാര പരിധിയിൽ മാത്രം വരുമ്പോൾ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ജീവനക്കാരിയെ സംരക്ഷിക്കാൻ രംഗത്ത് വരുന്നത് തീവെട്ടി കൊള്ളവെളിച്ചത് വരുമെന്ന ഭയത്താലും ഇലക്ക്ഷൻ അടുത്ത് വരുമ്പോൾ തന്റെ വ്യാജ പ്രതിച്ചായ വെളിച്ചത്ത് വരുമോ എന്ന ഭയത്താലുമാണെന്നാണ് കൗൺസിലർമാരുടെ ആക്ഷേപം.