play-sharp-fill
ഏറ്റുമാനൂർ – അതിരമ്പുഴ റോഡിൽ കൊടുംവളവിലെ അപകടം: യുവാവിന്റെ ജീവനെടുത്തത് അശ്രദ്ധയും അമിത വേഗവും: വീഡിയോ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന്

ഏറ്റുമാനൂർ – അതിരമ്പുഴ റോഡിൽ കൊടുംവളവിലെ അപകടം: യുവാവിന്റെ ജീവനെടുത്തത് അശ്രദ്ധയും അമിത വേഗവും: വീഡിയോ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന്

സ്വന്തം ലേഖകൻ

കോട്ടയം : ഏറ്റുമാനൂർ അതിരമ്പുഴ റോഡിലെ വളവിൽ യുവാവിന്റെ ജീവനെടുത്തത് അമിത വേഗവും അശ്രദ്ധയും. അമിതവേഗത്തിൽ അശ്രദ്ധമായി എത്തിയ ബൈക്ക്, റോഡിൽ തെന്നി മറിഞ്ഞ് കാറിൽ ഇടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ കാറിൽ ഇടിച്ചു ബൈക്കിൽ നിന്നും റോഡിൽ തെറിച്ചു വീഴുന്ന യുവാവിന്റെ തല സമീപത്തെ ഗേറ്റിൽ ഇടിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. വീഡിയോ ഇവിടെ കാണാം –

ശനിയാഴ്ച രാവിലെ പത്തു മണിയോടെയാണ് ഏറ്റുമാനൂർ അതിരമ്പുഴ റോഡിൽ അപകടമുണ്ടായത്. നീണ്ടൂർ റോഡിൽ നിന്നും കയറിയെത്തിയ ബൈക്ക് അമിത വേഗത്തിൽ പാഞ്ഞെത്തുകയായിരുന്നു. ഇതിനിടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടമായി റോഡിൽ തെന്നി മറിഞ്ഞു. തുടർന്നു, കാറിനു മുന്നിൽ പാഞ്ഞെത്തി ഇടിയ്ക്കുന്ന ബൈക്കിൽ നിന്നും യുവാവ് റോഡരികിലേയ്ക്കു തെറിച്ചു വീഴുകയായിരുന്നു. വീഡിയോ ദൃശ്യങ്ങളിൽ കാണാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദേശത്തെ വീട്ടിൽ പതിഞ്ഞ സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.  മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ. മാതാവ്: സിന്ധു.