
സ്വന്തം ലേഖകൻ
കാസർകോട്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെച്ച് മഞ്ചേശ്വരം എംഎൽഎ എം.സി കമറുദ്ദീനെ അറസ്റ്റു ചെയ്യും.എം.എൽ.എ നടത്തിയ 15കോടിയുടെ തട്ടിപ്പിനാണ് അന്വേഷ സംഘത്തിന് തെളിവ് ലഭിച്ചിരിക്കുന്നത്.
ഈ സാഹചര്യത്തിലാണ് കമറുദ്ദീനെ അറസ്റ്റു ചെയ്യാൻ അന്വേഷണ സംഘം ഒരുങ്ങുന്നത്. പ്രത്യേക അന്വേഷണ സംഘം കമറുദ്ദീനെ ഇന്ന് രാവിലെ മുതൽ ചോദ്യം ചെയ്ത് വരികെയാണ്
Whatsapp Group 1 | Whatsapp Group 2 |Telegram Group

എണ്ണൂറോളം നിക്ഷേപകരിൽ നിന്നായി 150 കോടിയിലേറെ തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം. ഉദുമയിലും കാസർകോടും ഉൾപ്പെടെ ഒട്ടേറെ കേസുകൾ കമറുദ്ദീനെതിരേ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പണം തിരിച്ചുകിട്ടില്ല എന്നുറപ്പായതോടെയാണ് നിക്ഷേപകർ പരാതി നൽകുന്നത്.
കേസുമായി ബന്ധപ്പെട്ട് 80 പേരിൽനിന്ന് അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. അന്വേഷണ സംഘം അറസ്റ്റു ചെയ്യുന്ന സാഹചര്യമുണ്ടായാൽ കമറുദ്ദീനോട് എംഎൽഎ സ്ഥാനം രാജിവെക്കാൻ ലീഗ് ആവശ്യപ്പെട്ടേക്കുമെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
സ്വർണ്ണക്കടത്ത്,ലൈഫ് മിഷൻ കേസുകളിൽ മുങ്ങിത്താണ് നിൽക്കുന്ന സംസ്ഥാന സർക്കാറിനും കമറുദ്ദീന്റെ കേസ് പ്രതിരോധത്തിനുള്ള പിടിവള്ളിയാണ്.
മദ്ധ്യസ്ഥനായിരുന്ന കല്ലട മാഹീൻഹാജിയെയും ജൂവലറി എം.ഡി പൂക്കോയ തങ്ങളെയും അന്വേഷണ സംഘം മുൻപ് ചോദ്യം ചെയ്തിരുന്നു. മാഹീൻ ഹാജിയെ മൂന്ന് മണിക്കൂറും പൂക്കോയ തങ്ങളെ ഒൻപത് മണിക്കൂറോളവുമാണ് ചോദ്യം ചെയ്തത്.







