എരുമേലിയിൽ പണമിടപാട് നടത്താൻ എന്ന വ്യാജേന എത്തി  സ്ഥാപനത്തിലെ   ജീവനക്കാരൻ്റെ മാല മോഷ്ടിക്കാൻ ശ്രമം; മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടി ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം

എരുമേലിയിൽ പണമിടപാട് നടത്താൻ എന്ന വ്യാജേന എത്തി സ്ഥാപനത്തിലെ ജീവനക്കാരൻ്റെ മാല മോഷ്ടിക്കാൻ ശ്രമം; മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടി ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം

സ്വന്തം ലേഖിക

എരുമേലി: മാല മോഷണക്കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.

എരുമേലി ആറ്റാത്തറയിൽ വീട്ടിൽ മുഹമ്മദ് ഇബ്രാഹിം മകൻ മുനീർ (32), എരുമേലി നെല്ലിത്താനം വീട്ടിൽ അബ്ദുൽ റഫീഖ് മകൻ മുബാറക്ക് എ റഫീഖ് (24) എന്നിവരെയാണ് എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ ബുധനാഴ്ച്ച വൈകുന്നേരം എരുമേലിയിൽ ഉള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനായ വിനീഷ് എന്നയാളുടെ മാലയാണ് മോഷ്ടിക്കാന്‍ ശ്രമിച്ചത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികൾ രണ്ടുപേരും ചേർന്ന് ഇയാൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് വൈകുന്നേരത്തോടു കൂടി പണമിടപാട് നടത്തുന്നതിന് എന്ന വ്യാജേന ചെല്ലുകയും കൗണ്ടറിൽ ഇരുന്ന വിനീഷിന്റെ കയ്യിൽ ബലമായി പിടിച്ചതിനു ശേഷം മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് വിനീഷ് ഒച്ചവെക്കുകയും ബഹളം കേട്ട് കൂടെയുള്ള സഹപ്രവര്‍ത്തകര്‍ വന്നപ്പോഴേക്കും പ്രതികള്‍ സ്ഥാപനത്തില്‍ നിന്നും ഇറങ്ങിയോടി കാറിൽ കയറി കടന്നുകളയുകയുമായിരുന്നു.

ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതികൾ ഇരുവരെയും മണിക്കൂറുകൾക്കകം തന്നെ പിടികൂടുകയായിരുന്നു. പ്രതികളില്‍ ഒരാളായ മുബാറക്കിന് എരുമേലി സ്റ്റേഷനില്‍ തന്നെ വധശ്രമം,അടിപിടി തുടങ്ങി ഏഴ് കേസുകളും ,മുനീറിന് എരുമേലി,വെച്ചൂച്ചിറ ,തൃക്കാക്കര, എന്നീ സ്റ്റേഷനുകളിലും കേസുകള്‍ നിലവിലുണ്ട് .

എരുമേലി എസ്.എച്ച്.ഓ അനിൽ കുമാർ, എസ്.ഐ. മാരായ അനീഷ് എം.എസ്, അസീസ് , സുരേഷ് ബാബു, എ.എസ്.ഐ രാജേഷ്, സി.പി.ഓ മനോജ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.