ചിങ്ങവനത്ത് സ്വകാര്യ ബിയർ വൈൻ റെസ്റ്റോറന്റിലെ ജീവനക്കാരിയെ ശല്യം ചെയ്തു; കുപ്രസിദ്ധ മോഷ്ടാവ് പൊലീസ് പിടിയിൽ
സ്വന്തം ലേഖിക
ചിങ്ങവനം: യുവതിയെ ശല്യം ചെയ്ത കേസിൽ കുപ്രസിദ്ധ മോഷ്ടാവ് കൂടിയായ പ്രതി പിടിയിൽ.
പനച്ചിക്കാട് ശ്രീ ദുർഗ്ഗാ ക്ഷേത്രത്തിനു സമീപം ചിറക്കരോട്ട് വീട്ടിൽ ശശീന്ദ്രൻ മകൻ അജയൻ എന്ന് വിളിക്കുന്ന ശശികുമാർ (45) നെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. ചിങ്ങവനത്തുള്ള സ്വകാര്യ ബിയർ വൈൻ റെസ്റ്റോറന്റിലെ ജീവനക്കാരിയോട് മോശമായി പെരുമാറുകയും കൂടാതെ യുവതിയുടെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തുകയും ചെയ്തതിന് ആയിരുന്നു അറസ്റ്റ്. ഇയാൾക്ക് ചിങ്ങവനം, കോട്ടയം വെസ്റ്റ്, മണർകാട് , തലയോലപ്പറമ്പ് എന്നീ സ്റ്റേഷനുകളിലായി മോഷണം, അടിപിടി, കഞ്ചാവ് വിൽപന തുടങ്ങി അനേകം കേസുകൾ നിലവിലുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവതിയുടെ പരാതിയെ തുടർന്ന് ജില്ലാ പൊലീസ് മേധാവി കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ പിടികൂടുകയായിരുന്നു. ചിങ്ങവനം എസ്.എച്ച്.ഓ ജിജു ടി.ആര്‍, എസ്സ്.ഐ.മാരായ അനീഷ് കുമാര്‍ എം, റെജിമോന്‍, സി.പി.ഓ മാരായ മണികണ്ഠൻ,സലമോന്‍ ,സതീഷ് ,പ്രകാശ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത് .