എരുമേലി സിഐക്ക് പിന്നാലെ പിആർഒ സതീശനും സസ്പെൻഷൻ; മണ്ഡലകാലത്തടക്കം എരുമേലിയിലെത്തിയവരെ ഊറ്റിപ്പിഴിഞ്ഞ് കൈക്കൂലി വാങ്ങിയതിൻ്റെ സൂത്രധാരൻ സതീശൻ; എരുമേലിക്ക് പിന്നാലെ ജില്ലയിലെ കൈക്കൂലിക്കാരനായ മറ്റൊരു സിഐ കൂടി തേർഡ് ഐ ആൻ്റി കറപ്ഷൻ ടീമിൻ്റെ നിരീക്ഷണത്തിൽ
സ്വന്തം ലേഖകൻ
എരുമേലി: എരുമേലി സി ഐ ക്ക് പിന്നാലെ പിആർഒ സതീശനും സസ്പെൻഷൻ.
മണ്ഡലകാലത്തടക്കം എരുമേലിയിലെത്തിയവരെ ഊറ്റിപ്പിഴിഞ്ഞ് കൈക്കൂലി വാങ്ങിയതിൻ്റെ പേരിലാണ് ഇരുവരേയും സസ്പെൻറ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കച്ചവടക്കാരേയും, പാർക്കിംഗ് ഗ്രൗണ്ട് വാടകയ്ക്കെടുത്തവരോടും കൈക്കൂലി വാങ്ങിയതായി തേർഡ് ഐ ന്യൂസ് വാർത്ത പുറത്ത് വിട്ടതിന് പിന്നാലെ സ്പെഷ്യൽ ബ്രാഞ്ചും, ഇൻറലിജൻസ് വിഭാഗവും അന്വേഷണം ആരംഭിച്ചിരുന്നു.
മനോജിനെ സസ്പെൻ്റ് ചെയ്ത് ഒരാഴ്ച തികയും മുൻപാണ് സതീശനേയും സസ്പെൻ്റ് ചെയ്ത് ഉത്തരവിറങ്ങിയത്
മണ്ണ്, മണൽ മാഫിയയുമായും വഴിവിട്ട ബന്ധമാണ് എരുമേലി സ്റ്റേഷനിലെ പിആർഒ സതീശനടക്കം ചുരുക്കം ചില ഉദ്യോഗസ്ഥർക്ക് ഉണ്ടായിരുന്നത്.
എന്നാൽ എരുമേലി സ്റ്റേഷനിൽ അന്തസായി പണിയെടുക്കുന്ന മുപ്പത്തഞ്ചോളം പോലീസുകാരുണ്ട്. ഇവർക്ക് കൂടി അപമാനമാണ് കൈക്കൂലിക്കാരായ രണ്ടോ മൂന്നോ പേർ. കൈക്കൂലിക്കാർ പുറത്തായതോടെ രക്ഷപെട്ടെന്ന അഭിപ്രായമാണ് എരുമേലിയിലെ ഭൂരിപക്ഷം പൊലീസുകാർക്കും
മുണ്ടക്കയം സ്റ്റേഷനിൽ വ്യാപക കൈക്കൂലിയെന്ന് തേർഡ് ഐ ന്യൂസ് വാർത്ത പ്രസിദ്ധീകരിച്ച് രണ്ട് മാസം തികയും മുൻപാണ് സി.ഐ.ആയിരുന്ന ഷിബുകുമാർ വിജിലൻസ് പിടിയിലായത്.
എരുമേലിക്ക് പിന്നാലെ ജില്ലയിലെ മറ്റൊരു സി ഐ കൂടി തേർഡ് ഐ ആൻ്റി കറപ്ഷൻ ടീമിൻ്റെ നിരീക്ഷണത്തിലാണ്