ഏക ആശ്രയം ടൗണിലുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം; ഉന്നത പഠനത്തിനായി നെട്ടോട്ടമോടി രക്ഷിതാക്കളും വിദ്യാർത്ഥികളും;  എരുമേലിയിലെ കിഴക്കൻ പ്രദേശത്ത് ഹയർ സെക്കൻഡറി സ്ക്കൂൾ അനുവദിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ

ഏക ആശ്രയം ടൗണിലുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം; ഉന്നത പഠനത്തിനായി നെട്ടോട്ടമോടി രക്ഷിതാക്കളും വിദ്യാർത്ഥികളും; എരുമേലിയിലെ കിഴക്കൻ പ്രദേശത്ത് ഹയർ സെക്കൻഡറി സ്ക്കൂൾ അനുവദിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ

സ്വന്തം ലേഖിക

എരുമേലി: എരുമേലി ഗ്രാമ പഞ്ചായത്തിലെ കിഴക്കൻ പ്രദേശത്ത് ഹയർ സെക്കൻഡറി സ്ക്കൂൾ അനുവദിക്കണമെന്ന്  ആവശ്യവുമായ് നാട്ടുകാർ രംഗത്ത്. 

കൂടിയേറ്റ കർഷകരും , കോളനി നിവാസികളും തിങ്ങി പാർക്കുന്ന പഞ്ചായത്തിൽ വിദ്യാർത്ഥികൾക്ക് ഏക ആശ്രയം ടൗണിലുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമാണ്. കൂടുതൽ സീറ്റുകൾ ഇവിടെ  ലഭ്യമല്ലാത്തതിനാൽ വിദ്യാർത്ഥികൾ അകലെയുള്ള മറ്റു സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുമൂലം ഉന്നത പഠനത്തിന് പോകുവാൻ രക്ഷിതാക്കളും വിദ്യാർത്ഥികളും നെട്ടോട്ടമോടുകയാണ്. കിഴക്കൻ പ്രദേശത്തുള്ള സാൻതോം ഹൈസ്ക്കൂൾ കണമല , സെന്റ് മേരീസ് ഹൈസ്ക്കൂൾ ഉമ്മിക്കൂ പ്പ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഹയർ സെന്ററി സ്ക്കൂളായി ഉയർത്തുന്നതിന് നിയമങ്ങൾക്ക് വിധേയമായി അപേക്ഷ സമർപ്പിച്ച ഫയൽ തീർപ്പാകാതെ കിടക്കുകയാണ്.

മേൽ ആവശ്യങ്ങൾ പരിഗണിച്ച് ഒരു സർക്കാർ ഹയർ സെക്കൻഡറി സ്ക്കൂളോ അല്ലാത്തപക്ഷം മാനേജ്മെന്റ് സ്ക്കൂളുകൾ ഹയർസെക്കൻഡറിയായി ഉയർത്തിയും വിദ്യാർത്ഥികളുടെ ഉന്നത പഠനത്തിന് ആവശ്യമായ ശാശ്വത പരിഹാരം ഏർപ്പെടുത്തണമെന്ന് നാട്ടുകാർ വിദ്യാഭ്യാസ വകുപ്പിനോടും സ്ഥലം ജനപ്രതിനിധികളോടും ആവശ്യപ്പെട്ടു.