ഇരിങ്ങാലക്കുടയിലെ സ്‌കൂള്‍ വരാന്തയില്‍ മരിച്ചുകിടന്ന 57 കാരന്റെ മരണത്തില്‍ ദുരൂഹതയെന്ന് പൊലീസ്
സ്വന്തം ലേഖകൻ
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിലെ സ്‌കൂള്‍ വരാന്തയില്‍ മരിച്ചുകിടന്ന 57 കാരന്റെ മരണത്തില്‍ ദുരൂഹതയെന്ന് പോലീസ്.
കഴിഞ്ഞ പതിമൂന്നാം തീയതി രാവിലെ സ്‌കൂള്‍ വരാന്തയില്‍ മരിച്ച നിലയിലാണ് പത്തനംതിട്ട മല്ലപ്പിള്ളി സ്വദേശി തീക്കോമാറ്റം വീട്ടില്‍ വാസുദേവന്റെ മകന്‍ അജയകുമാറിനെ കണ്ടെത്തിയത്.
സ്‌കൂളിന് പിന്നില്‍ നിന്ന് ഇയാളുടേതെന്നു തോന്നുന്ന വസ്ത്രം, കണ്ണട എന്നിവയും വരാന്തയില്‍ രക്തം പതിഞ്ഞ കാല്‍പ്പാട്ടും പോലീസ് കണ്ടെത്തിയിട്ടുണ്ട്. രക്തസാമ്ബിളുകള്‍ പരിശോധനയ്ക്ക് ശേഖരിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും കൊലപാതകമെന്ന് നിഗമനത്തില്‍ ഏതാണ് പോലീസിനെ പ്രേരിപ്പിച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ചു ഇയാള്‍ക്ക് മര്‍ദ്ദനം ഏറ്റതായും വാരിയെല്ലുകള്‍ പൊട്ടിയതായും കണ്ടെത്തി.
വീട്ടുകാരുമായി ബന്ധമൊന്നും ഇല്ലാത്ത ഇയാള്‍ കാട്ടൂര്‍ റോഡിലെ മദ്യവില്‍പ്പന ശാല പരിസരത്താണ് കഴിഞ്ഞത്. എന്നാല്‍ കൊല്ലപ്പെടുന്നതിന് തൊട്ടു മുമ്ബുള്ള ദിവസങ്ങളില്‍ ഇയാള്‍ ബന്ധപ്പെട്ടിരുന്നു ചെറുപ്പക്കാരെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.