ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു: യുവാവ് ദാരുണമായി മരിച്ചു; നാലു പേർ പരിക്കുകളോടെ മെഡിക്കൽ കോളേജിൽ

ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു: യുവാവ് ദാരുണമായി മരിച്ചു; നാലു പേർ പരിക്കുകളോടെ മെഡിക്കൽ കോളേജിൽ

സ്വന്തം ലേഖകൻ

കോട്ടയം: ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഈരാറ്റുപേട്ട മറ്റയ്ക്കാട് കാവുംപീടികയിൽ ഷെഫീഖിന്റെ മകൻ ഹഫ്‌സീൻ മുഹമ്മദ് (21) ആണ് മരിച്ചത്. അപകടത്തിൽ രണ്ടു കാറുകളിലായുണ്ടായിരുന്ന നാലു പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ നാലു പേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഈരാറ്റുപേട്ട ഇടമറുക് ഭാഗത്ത് ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. ഈരാറ്റുപേട്ടയിൽ നിന്നും തൊടുപുഴ ഭാഗത്തേയ്ക്കു പോകുകയായിരുന്നകാറും, എതിർദിശയിൽ നിന്നും എത്തിയ കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ടു കാറുകളും പൂർണമായും തകർന്നു. അപകടത്തിന്റെ വൻ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ കാറിനുള്ളിൽ നിന്നും പുറത്തെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരെ ആദ്യ ഈരാറ്റുപേട്ടയിലും, ഭരണങ്ങാനത്തുമുള്ള സ്വകാര്യ ആശുപത്രികളിൽ എത്തിച്ചു. തുടർന്ന് ഹഫ്‌സീനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു കൊണ്ടു പോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. കാറുകളുടെ അമിത വേഗമാണ് അപകടകാരണമെന്ന് സംശയിക്കുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ടു കാറുകളും പൂർണമായും തകർന്നിട്ടുണ്ട്. സംഭവത്തിൽ ഈരാറ്റുപേട്ട പൊലീസ് കേസെടുത്തു.