ഈരാറ്റുപേട്ടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി പ്രതി പിടിയിൽ

ഈരാറ്റുപേട്ടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി പ്രതി പിടിയിൽ

Spread the love

സ്വന്തം ലേഖിക

ഈരാറ്റുപേട്ട: കഞ്ചാവ് വിൽപ്പനക്കിടയിൽ പ്രതിയെ പിടികൂടി.

ഈരാറ്റുപേട്ട കടുവാമുഴി ഭാഗത്ത് വാക്കാപറമ്പിൽ വീട്ടിൽ അബ്ദുൽ കരീം മകൻ ചെകുത്താൻ ബഷീർ എന്ന് വിളിക്കുന്ന ബഷീർ (42) എന്നയാളെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ഈരാറ്റുപേട്ട വാക്കാപറമ്പ് ഭാഗത്ത് വച്ച് ഓട്ടോറിക്ഷയിൽ വില്പനയ്ക്കായി കൊണ്ടുവന്ന ‘കഞ്ചാവുമായാണ് ബഷീർ പൊലീസിന്റെ പിടിയിലാകുന്നത്.
പരിശോധനയ്ക്കിടയിൽ ഇയാൾ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. കോട്ടയം ജില്ലയിൽ ലഹരി വസ്തുക്കളുടെ വില്പന തടയുന്നതിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തുന്നതിനിടയിലാണ് ഇയാൾ പൊലീസിന്റെ പിടിയിലാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾക്ക് മുൻപും ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ കഞ്ചാവ് കൈവശം വച്ച് വിൽപ്പന നടത്തിയതിന് നിരവധി കേസുകൾ നിലവിലുണ്ട്. ഈരാറ്റുപേട്ട എസ്. എച്ച്. ഓ ബാബു സെബാസ്റ്റ്യൻ, എസ്. ഐ വിഷ്ണു. വി.വി.സി.പി.ഓമാരായ പ്രദീപ് എം ഗോപാൽ, ജോബി ജോസഫ്, അജീഷ് മോൻ, സുഭാഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.