കഞ്ഞിക്കുഴി ഇറഞ്ഞാൽ ദേവി ക്ഷേത്രത്തിൽ മോഷണം; പ്രധാന കാണിക്ക കുത്തിതുറന്നാണ്‌ മോഷണം പതിനായിരത്തിലധികം രൂപ നഷ്‌ടപ്പെട്ടതായി ക്ഷേത്രം അധികൃതർ

കഞ്ഞിക്കുഴി ഇറഞ്ഞാൽ ദേവി ക്ഷേത്രത്തിൽ മോഷണം; പ്രധാന കാണിക്ക കുത്തിതുറന്നാണ്‌ മോഷണം പതിനായിരത്തിലധികം രൂപ നഷ്‌ടപ്പെട്ടതായി ക്ഷേത്രം അധികൃതർ

സ്വന്തം ലേഖകൻ

കോട്ടയം: കഞ്ഞിക്കുഴി ഇറഞ്ഞാല്‍ ദേവീ ക്ഷേത്രത്തില്‍ മോഷണം.

ദേവീക്ഷേത്രത്തിലെ പ്രധാന കാണിക്ക കുത്തതുറന്നാണ്‌ മോഷണം നടന്നിരിക്കുന്നത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാളുകളായി തുറക്കാതിരുന്ന കാണിക്കയില്‍ 15000 രൂപയിലധികം ഉണ്ടായിരുന്നതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ഉഷപൂജയ്ക്ക് മുന്നോടിയായി ക്ഷേത്രം തുറന്ന മാനേജരാണ് കാണിക്ക കുത്തിത്തുറന്ന് നിലയില്‍ കണ്ടെത്തിയത്.

ഉടന്‍ തന്നെ ഇസ്‌റ്റ്‌ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. ക്ഷേത്രത്തിലെ സിസിടിവി ക്യാമറയില്‍ നാലംഗസംഘമുള്ള മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പതിഞ്ഞുവെങ്കിലും ആളുകളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

നാല് പേര്‍ അടങ്ങുന്ന സംഘമാണ് മോഷണത്തിന് പിന്നില്‍.

കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മന്ത്രി വി എൻ വാസവൻ മോഷണ സ്ഥലം സന്തർശിച്ചു.