പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിവാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഭവം; കൊച്ചിയിൽ രണ്ടുപേർ അറസ്റ്റിൽ

പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിവാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഭവം; കൊച്ചിയിൽ രണ്ടുപേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ

കൊച്ചി : പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിവാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. പുത്തൻകുരിശ് സ്വദേശി ജിനരാജ്, കിഴക്കമ്പലം സ്വദേശി വത്സൻ മത്തായി എന്നിവരെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്.

ബിവറേജ് കോർപ്പറേഷനിൽ ജോലി നൽകാമെന്ന് പറഞ്ഞ് കുട്ടമംഗലം സ്വദേശിയായ യുവാവിൽ നിന്ന് നാലരലക്ഷം രൂപയും, മിൽമയിൽ ജോലി നൽകാമെന്ന് പറഞ്ഞ് പുത്തൻകുരിശ് സ്വദേശിയിൽ നിന്ന് മൂന്നുലക്ഷം രൂപയും തട്ടിയെടുത്തു. ബെവ്ക്കോയുടെ വ്യാജ ലെറ്റർ പാഡിൽ നിയമന ഉത്തരവും നൽകിയിരുന്നു. ജോലിയിൽ പ്രവേശിക്കാൻ പോകുമ്പോൾ ഓരോ കാരണങ്ങൾ പറഞ്ഞ് നിയമന ഉത്തരവുകൾ മാറ്റി മാറ്റി നൽകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബെവ്കോയുടെ പേരിൽ ഇത്തരത്തിൽ മൂന്ന് കത്തുകൾ യുവാവിന് ഇവർ നൽകിയിട്ടുണ്ട്. ഇയാളിൽ നിന്ന് നാലര ലക്ഷം രൂപ പണമായാണ് വാങ്ങിയത്. മിൽമയിൽ ജോലി കൊടുക്കാമെന്ന് പറഞ്ഞ് ചെക്ക് വാങ്ങുകയായിരുന്നു.

ജിനരാജ് റിട്ടയേഡ് ഐഎഎസ് ഉദ്യോഗസ്ഥനാണെന്നും, രാഷ്ട്രീയക്കാരനാണെന്നും പറഞ്ഞാണ് പരിചയപ്പെടുത്തിയിരുന്നത്. നിരവധി പേർ ഇത്തരത്തിൽ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് വിവരം. ഔഷധി, ടെൽക് എന്നീ സ്ഥാപനങ്ങളിലും ഇവർ ജോലി വാഗ്ദാനം ചെയ്തിട്ടുണ്ട്.