നടുറോഡില്‍ ബൈക്കില്‍ അഭ്യാസം കാണിച്ച് അപകടമുണ്ടാക്കി പെണ്‍കുട്ടിയെ വീഴ്ത്തിയ സംഭവം  ; ചോദ്യം ചെയ്ത നാട്ടുകാരുമായി അടിപിടിയുണ്ടാക്കിയ യുവാവ് ലഹരിമരുന്നുമായി പിടിയില്‍

നടുറോഡില്‍ ബൈക്കില്‍ അഭ്യാസം കാണിച്ച് അപകടമുണ്ടാക്കി പെണ്‍കുട്ടിയെ വീഴ്ത്തിയ സംഭവം ; ചോദ്യം ചെയ്ത നാട്ടുകാരുമായി അടിപിടിയുണ്ടാക്കിയ യുവാവ് ലഹരിമരുന്നുമായി പിടിയില്‍

സ്വന്തം ലേഖകൻ
.തൃശൂര്‍ : കൊടകരയില്‍ വാഹന പരിശോധനക്കിട് ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കള്‍ പിടിയില്‍. പിടിയിലാവരിൽ ഒരാൾ പെണ്‍കുട്ടിയെ പിന്നിലിരുത്തി ബൈക്കില്‍ അഭ്യാസം കാണിച്ച് അപകടമുണ്ടാക്കിയതിന് നാട്ടുകാരുമായി അടിപിടിയുണ്ടാക്കിയ കേസിലും പ്രതി

തൃശൂര്‍ ചിയാരം സ്വദേശികളായ അമല്‍(25), അനുഗ്രഹ് (21) എന്നിവരാണ് പിടിയിലായത്. 300 ഗ്രാം ഹാഷിഷ് ഓയിലുമായാണ് യുവാക്കള്‍ പിടിയിലായത്.

നെല്ലായില്‍വെച്ചാണ് ഇവരെ പോലീസ് പിടികൂടിയത്. അഞ്ച് ഗ്രാം വീതമുള്ള 60 കുപ്പികളിലാക്കി 300 ഗ്രാം ഹാഷിഷ് ഓയിലാണ് ഇവരില്‍ നിന്ന് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇപ്പോള്‍ പിടിച്ചെടുത്തിരിക്കുന്ന ഹാഷിഷ് ഓയിലിന് ലക്ഷങ്ങള്‍ വിലവരുമെന്നാണ് പോലീസ് പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെണ്‍കുട്ടിയെ പിന്നിലിരുത്തി ബൈക്കില്‍ അഭ്യാസം കാണിച്ച് അപകടമുണ്ടാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞമാസം അമല്‍ നാട്ടുകാരുമായി അടിപിടിയുണ്ടാക്കിയിരുന്നു.