play-sharp-fill
എമ്മിയില്‍ തിളങ്ങി ബീഫ്, ദ ബിയര്‍, സക്സെഷന്‍ സീരിസുകള്‍; സാറ സ്നൂക്ക് മികച്ച നടി, കീരന്‍ കുല്‍ക്കിന്‍ നടന്‍

എമ്മിയില്‍ തിളങ്ങി ബീഫ്, ദ ബിയര്‍, സക്സെഷന്‍ സീരിസുകള്‍; സാറ സ്നൂക്ക് മികച്ച നടി, കീരന്‍ കുല്‍ക്കിന്‍ നടന്‍

സ്വന്തം ലേഖിക

2023 എമ്മി പുരസ്കാരങ്ങളില്‍ തിളങ്ങി ബീഫ്, ദ ബിയര്‍, സക്സെഷന്‍ തുടങ്ങിയ സീരിസുകള്‍. മികച്ച ഡ്രാമ സീരിസായി സക്സെഷനും കോമഡി സീരിസായി ദ ബിയറും തിരഞ്ഞെടുക്കപ്പെട്ടു. ആന്തോളജി സീരിസ് വിഭാഗത്തിലാണ് ബീഫിന് അവാര്‍ഡ്. മികച്ച നടിക്കുള്ള പുരസ്കാരം സാറ സ്നൂക്കിനാണ് ലഭിച്ചത്. കീരന്‍ കുല്‍ക്കിനാണ് നടന്‍. ഇരുവര്‍ക്കും സക്സെഷനിലെ പ്രകടനത്തിനാണ് അംഗീകാരം.

 

ഡ്രാമ വിഭാഗത്തില്‍ മാര്‍ക്ക് മിലോഡാണ് മികച്ച സംവിധായകന്‍ (സക്സെഷന്‍). തിരക്കഥാകൃത്തിനുള്ള പുരസ്കാരവും സക്സെഷനു തന്നെയാണ്. ജെസെ ആംസ്ട്രോങ്ങാണ് സക്സെഷന്റെ എഴുത്ത് നിര്‍വഹിച്ചിരിക്കുന്നത്. ജെനിഫര്‍ കൂളിഡ്ജാണ് സഹനടി (വൈറ്റ് ലോട്ടസ്), മാത്യു മക്ഫാഡിയനാണ് സഹനടന്‍ (സക്സെഷന്‍). ആന്തോളജി സീരിസ്/സിനിമ വിഭാഗത്തില്‍ മികച്ച നടിയായി അലി വോങ് തിരഞ്ഞെടുക്കപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പ്രസ്തുത വിഭാഗത്തിലെ മികച്ച നടന്‍ സ്റ്റീവന്‍ യൂനാണ്. ബീഫിലെ പ്രകടനത്തിനാണ് അലിക്കും സ്റ്റീവനും പുരസ്കാരം. മികച്ച തിരക്കഥാകൃത്തും സംവിധായകനും ലീ സങ് ജിന്നാണ് (ബീഫ്). അന്തോളജി സീരിസിലെ സഹനടനായി പോള്‍ വാള്‍ട്ടറാണ് തിരഞ്ഞെടുക്കപ്പെട്ടത്. ബ്ലാക്ക് ബേര്‍ഡാണ് പോളിന് പുരസ്കാരം നേടിക്കൊടുത്തത്. സഹനടിക്കുള്ള അവാര്‍ഡ് നീസി നാഷ് ബെറ്റ്സിനാണ് (മോണ്‍സ്റ്റര്‍: ദ ജെഫ്റി ദാമര്‍ സ്റ്റോറി). കോമഡി സീരിസ് വിഭാഗത്തിലെ പുരസ്കാരങ്ങളില്‍ ദ ബിയറിനാണ് നേട്ടം.

 

സംവിധാനം, തിരക്കഥാകൃത്ത് പുരസ്കാരങ്ങള്‍ ക്രിസ്റ്റഫര്‍ സ്റ്റോറര്‍ സ്വന്തമാക്കി. ജെറമി അലന്‍ (മികച്ച നടന്‍), എബോണ്‍ മോസ് ബച്രച്ച്‌ (സഹനടന്‍), അയൊ എഡെബെരി (സഹനടി) എന്നിങ്ങനെയാണ് ദ ബിയറിന്റെ മറ്റ് പുരസ്കാര നേട്ടങ്ങള്‍. ക്വിന്റ് ബ്രണ്‍സനാണ് കോമഡി സീരിസിലെ മികച്ച നടി. അബോട്ട് എലമെന്ററിയിലെ പ്രകടനമാണ് ക്വിന്റിന് അവാര്‍ഡ് നേടിക്കൊടുത്തത്.