ഇ.എം.ഐ കുടിശിക 40000 രൂപ അടച്ചിട്ടും ഗുണ്ടായിസവും അസഭ്യവുമായി മുത്തൂറ്റിലെ ജീവനക്കാർ: കൊവിഡ് കാലത്ത് സാധാരണക്കാരെ പിഴിയാൻ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ; പൊലീസിൽ പരാതിയുമായി വേളൂർ സ്വദേശിയായ യുവാവ്

ഇ.എം.ഐ കുടിശിക 40000 രൂപ അടച്ചിട്ടും ഗുണ്ടായിസവും അസഭ്യവുമായി മുത്തൂറ്റിലെ ജീവനക്കാർ: കൊവിഡ് കാലത്ത് സാധാരണക്കാരെ പിഴിയാൻ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ; പൊലീസിൽ പരാതിയുമായി വേളൂർ സ്വദേശിയായ യുവാവ്

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊവിഡ് കാലത്തെ മോറട്ടോറിയം അനുവദിക്കാതെ ഇരിക്കുകയും, തുടർന്നു മോറട്ടോറിയം ആവശ്യപ്പെട്ട യുവാവിനെതിരെ ഗുണ്ടായിസവും അസഭ്യ വർഷവും ശക്തമാകുകയും ചെയ്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മുത്തൂറ്റ് ഗ്രൂപ്പിലെ ജീവനക്കാരുടെ നേതൃത്വത്തിലാണ് വേളൂർ സ്വദേശിയായ യുവാവിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തത്.

വേളൂർ കുരിക്കശേരിൽ നിധിൻ കെ.ഷിബുവിനെയാണ് മുത്തൂറ്റ് ഗ്രൂപ്പിന്റെ ധനകാര്യ സ്ഥാപനത്തിലെ പിരിവുകാർ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. കോട്ടയം മുത്തൂറ്റ് ഫിനാൻസിൽ നിന്നും വായ്പയെടുത്ത് നിധിൻ ഒരു ഹുണ്ടായ് ഇയോൺ കാർ വാങ്ങിയിരുന്നു. കൊറോണയ്ക്കു മുൻപു വരെ കൃത്യമായി ഇ.എം.ഐ അടച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, കൊറോണ ലോക്ക് ഡൗൺ സമയത്ത് ജോലിയില്ലാതെയായ നിധിൻ മോറട്ടോറിയത്തിന് വേണ്ടി അപേക്ഷ സമയർപ്പിച്ചിരുന്നു. എന്നാൽ, മോറട്ടോറിയെ പ്രഖ്യാപിക്കുന്നതിനു മുൻപ് ഫെബ്രുവരിയിലെ ഇ.എം.ഐ അടയ്ക്കുന്നതിൽ നിധിനു വീഴ്ച വന്നിരുന്നു. ഇതേ തുടർന്നു മോറട്ടോറിയം അനുവദിച്ചിരുന്നില്ല. എന്നാൽ, മോറട്ടോറിയം കാലാവധിയ്ക്കു ശേഷം വീട്ടിലെത്തി വണ്ടി പിടിച്ചെടുക്കുമെന്ന ഭീഷണി ഉയർന്നിരുന്നു. ഇതേ തുടർന്നു, നിധിൻ 40,000 രൂപ ഇ.എം.ഐ തുകയായി ഒറ്റത്തവണയായി അടച്ചു.

ഇതിനു ശേഷം കഴിഞ്ഞ ദിവസം വീണ്ടും ഒരു ഇ.എം.ഐ കൂടി അടയ്ക്കാനുണ്ടെന്നു പറഞ്ഞ് മാനേജർ എന്നു പരിചയപ്പെടുത്തിയ വ്യക്തി നിധിന്റെ ഫോണിൽ വിളിക്കുകയായിരുന്നു. തുടർന്നു കേട്ടാൽ അറയ്ക്കുന്ന അസഭ്യം പറയുകയും, ഭീഷണി മുഴക്കുകയും ചെയ്യുകയായിരുന്നു. ഇതേപ്പറ്റി നിധിൻ മുത്തൂറ്റ് ഫിനാൻസിൽ ബന്ധപ്പെട്ട് പരാതി നൽകി. എന്നാൽ, തങ്ങളുടെ ജീവനക്കാരൻ അല്ലെന്നും കരാർ ജീവനക്കാരനാണ് എന്നുമാണ് മുത്തൂറ്റ് ഗ്രൂപ്പ് നിലപാട് എടുത്തത്.

ഇതേ തുടർന്നു മുത്തൂറ്റ് ഗ്രൂപ്പിൽ നിധിൻ പരാതി നൽകി. ഇതിനു ശേഷം ഭീഷണി മുഴക്കിയ ജീവനക്കാരനെതിരെ നിധിൻ കോട്ടയം വെസ്റ്റ് പൊലീസിലും പരാതി നൽകിയിട്ടുണ്ട്.