play-sharp-fill
മുന്‍ഗണനാ റേഷന്‍ കാര്‍ഡ് കിട്ടി; വടവാതൂര്‍ സ്വദേശി ഏലിയാമ്മയ്ക്ക് ഇരട്ടി സന്തോഷം; ആശ്വാസമായി കോട്ടയം താലൂക്കിലെ ‘കരുതലും കൈത്താങ്ങും’ അദാലത്ത്

മുന്‍ഗണനാ റേഷന്‍ കാര്‍ഡ് കിട്ടി; വടവാതൂര്‍ സ്വദേശി ഏലിയാമ്മയ്ക്ക് ഇരട്ടി സന്തോഷം; ആശ്വാസമായി കോട്ടയം താലൂക്കിലെ ‘കരുതലും കൈത്താങ്ങും’ അദാലത്ത്

സ്വന്തം ലേഖിക

കോട്ടയം: റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റി നല്‍കണമെന്ന ആവശ്യപ്പെട്ട് ആദ്യം നല്‍കിയ അപേക്ഷ നിരസിച്ചെങ്കിലും മന്ത്രിയുടെ കൈയില്‍ നിന്ന് തന്നെ കാര്‍ഡ് വാങ്ങാനായതിന്റെ സന്തോഷത്തിലാണ് വടവാതൂര്‍ സ്വദേശി ഏലിയാമ്മ തോമസ്.

കോട്ടയം താലൂക്കിലെ ‘കരുതലും കൈത്താങ്ങും’ അദാലത്തിലാണ് മന്ത്രി വി.എന്‍.വാസവന്‍ ഏലിയാമ്മയുടെ പരാതി പരിഗണിച്ച്‌ മുന്‍ഗണനാ റേഷന്‍ കാര്‍ഡ് നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വടവാതൂര്‍ പറപുഴ ചാമക്കാല വീട്ടില്‍ ഏലിയാമ്മയും ഭര്‍ത്താവ് തോമസ് ജോസഫും തനിച്ചാണ് താമസം. കൂലിപ്പണിക്കാരായ മക്കള്‍ മൂന്നുപേരും വേറെ വീടുകളിലാണ്.

കൂലിപ്പണി ചെയ്തും തൊഴിലുറപ്പ് പണിക്ക് പോയുമാണ് ഏലിയാമ്മയും ഭര്‍ത്താവും കഴിഞ്ഞിരുന്നത്. ആരോഗ്യസ്ഥിതി മോശമായതോടെ ഏലിയാമ്മയ്ക്ക് ജോലിയ്ക്ക് പോകാനാകാതെ പ്രതിസന്ധിയില്‍ ആയി.

ചികിത്സാ ചെലവുകള്‍ക്കും നിത്യവൃത്തിക്കും ഏറെ ബുദ്ധിമുട്ടിയ അവസ്ഥയിലാണ് റേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റണമെന്ന അപേക്ഷയുമായി മന്ത്രിയുടെ മുന്നിലെത്തിയത്.