play-sharp-fill
കേരള ഇലക്‌ട്രിസിറ്റി വർക്കേഴ്‌സ്‌ ഫെഡറേഷൻ എഐടിയുസി സംസ്ഥാന സമ്മേളനം സമാപിച്ചു

കേരള ഇലക്‌ട്രിസിറ്റി വർക്കേഴ്‌സ്‌ ഫെഡറേഷൻ എഐടിയുസി സംസ്ഥാന സമ്മേളനം സമാപിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: നവംബർ 5, 6 തീയതികളിലായി കേളത്തിന്റെ ആറ്‌ വിത്യസ്ത കേന്ദ്രങ്ങളിലായി ഓൺലൈനിൽ നടന്ന കേരള ഇലക്‌ട്രിസിറ്റി വർക്കേഴ്‌സ്‌ ഫെഡറേഷൻ 21–-ാം എഐടി യുസി സംസ്ഥാന സമ്മേളനം സമാപിച്ചു.

പ്രതിനിധി സമ്മേളനം കാനം രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. കേന്ദ്ര വൈദ്യുതിനയവും കേരളത്തിലെ വൈദ്യുതിനയവും എന്ന വിഷയത്തിൽ നടന്ന സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എഐടിയുസി സംസ്ഥാന സെക്രട്ടറി കെ പി രാജേന്ദ്രൻ മോഡറേറ്ററായിരുന്നു. രണ്ട്‌ ദിവസങ്ങളിലായി നടന്ന സമ്മേളനത്തിൽ മന്ത്രിമാരായ കെ കൃഷ്‌ണൻകുട്ടി, ജെ ചിഞ്ചുറാണി, കെ രാജൻ, ജി ആർ അനിൽ, ഡപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ പങ്കെടുത്തു.

വൈദ്യുതി ബോർഡ്‌ ചെയർമാൻ ഡോ. ബി അശോക്‌ സമ്മേളനത്തിൽ സംസാരിച്ചു. ജനറൽ സെക്രട്ടറി എം പി ഗോപകുമാർ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ സെക്രട്ടറി കെ ആർ മോഹൻദാസ്‌ വരവ്‌ ചെലവ്‌ കണക്കും അവതരിപ്പിച്ചു. മൂന്ന്‌ വനിതകൾ ഉൾപ്പെടെ 24 അംഗ ഭാരവാഹികളെ സമ്മേളനം തെരെഞ്ഞടുത്തു.

കെ ആർ മോഹൻദാസ്‌ , വർക്കിംഗ്‌ പ്രസിഡന്റ്‌
എ എം ഷിറാസ്‌, വർക്കിംഗ്‌ പ്രസിഡന്റ്‌
ജേക്കബ്‌ വി ലാസർ, ട്രെഷറർ

കാനം രാജേന്ദ്രൻ(പ്രസിഡന്റ്‌), കെ സി മണി, രതീഷ്‌ കുമാർ കെ, ആന്റോ വർഗീസ്‌, അനിൽകുമാർ കെ ബി, മനോജ്‌ ദത്ത്‌ എൻ(വൈസ്‌.പ്രസിഡന്റ്‌), എം പി ഗോപകുമാർ(ജനറൽ സെക്രട്ടറി), കെ ആർ മോഹൻദാസ്‌, എ എം ഷിറാസ്‌(വർക്കിംഗ്‌ പ്രസിഡന്റ്‌), ജേക്കബ്‌ വി ലാസർ(ട്രെഷറർ), കെ അനിൽ, എസ്‌ എ സദർ റിയസ്‌, റ്റി ഷാജികുമാർ, റ്റി ശ്രീകുമാർ, ഒ ഫിലിപ്പോസ്‌, എം ശിവകുമാർ, ആർ കണ്ണണദാസൻ (സെക്രട്ടറിമാർ), രാധാകൃഷ്‌ണൻ എ, എസ്‌ ബി റോസ്‌ വിൽസ്‌, കെ വി ബിജോയ്‌, സീതാലക്ഷ്‌മി പി എൻ, സിന്ധു എസ്‌, അശ്വതി എസ്‌(ഓർഗനൈസിംഗ്‌ സെക്രട്ടറിമാർ)എന്നിവരെ ഭാരവാഹികളായി തെരെഞ്ഞെടുത്തു.