ആനവരുന്നുണ്ടേ…ആ ചക്കയും മാങ്ങയും അരിയും  സൂക്ഷിച്ചോ…. നിത്യ സംഭവമാണ് ഈ കാഴ്ച

ആനവരുന്നുണ്ടേ…ആ ചക്കയും മാങ്ങയും അരിയും സൂക്ഷിച്ചോ…. നിത്യ സംഭവമാണ് ഈ കാഴ്ച

Spread the love

സ്വന്തം ലേഖകൻ

ഒരു കഥയാണ് ഒ‍രിടത്ത് ഒരിടത്ത് ഒരു ആനയുണ്ടായിരുന്നു. കാട്ടിൽ സുഭിക്ഷം കറങ്ങി നടപ്പായിരുന്നു മൂപ്പർ. അങ്ങനെയിരിക്കെ അദ്ദേഹത്തിന് നാട് കാണാമെന്നൊരു കൊതി തോന്നി.. ആരോടും പറയാതെ കാടിറങ്ങി മൂപ്പര് നാട്ടിലെത്തി. നാട് കണ്ടപ്പോൾ ആ​ദ്യം ഒന്നു ശങ്കിച്ചു, പിന്നെ പതുക്കെ വഴികൾ താണ്ടി കടകളും ആളുകളും ഉള്ള സ്ഥലത്തെത്തി. ജനങ്ങൾ തന്നെ കണ്ടപ്പോൾ ഭയന്നും വിസ്മയിച്ചും ഓടുന്നത് കണ്ട് ആനയ്ക്ക് സന്തോഷമായി

ആ​ദ്യം കണ്ട കടയിലെ വാഴപ്പഴം പറിച്ച് സുഖമായി ഭക്ഷിച്ചു. പിന്നെ യാത്ര തുടർന്നു. ഇതു ഒരു സാങ്കൽപ്പിക കഥ അല്ലാതാകുകയാണ് ഇപ്പോൾ…നാട്ടിൽ ഇപ്പോൾ അരിക്കൊമ്പനും ചക്കക്കൊമ്പനും പിന്നെ പുറകെ മാങ്ങാ കൊമ്പനും കാടിറങ്ങി വരുമ്പോൾ നാട് വിറയ്ക്കുകയാണ്…മുൻകാലങ്ങളിൽ കണ്ടപോലെ അല്ലാതെ ഇത്തരം കാഴ്ചകൾ കണ്ട് നാട് വിറയ്ക്കുകയാണ്ണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരിയും, ചക്കയും, മാങ്ങയും ഒക്കെ എന്തുകൊണ്ട് വന്യജീവികൾ തേടിയെത്തുന്നു. വനത്തിൽ വിഭവങ്ങൾ കുറവായതുകൊണ്ടാണോ? അതോ നാട്ടിലെ വിഭവങ്ങൾക്ക് രുചികരമായ അവസ്ഥയുണ്ടോ?മാങ്ങാ പ്രിയനായ മാങ്ങാക്കൊമ്പൻ അട്ടപ്പാടി ചിറ്റൂർ മിനർവയിൽ വീണ്ടുമെത്തിയതാണ് അവസാന സംഭവം. സ്വകാര്യ വ്യക്തിയുടെ പറമ്പിലെത്തിയ ആന മാങ്ങ പറിച്ച് ഭക്ഷിച്ച ശേഷമാണ് മടങ്ങിയത്. .

ആന മാവ് കുലുക്കി മാങ്ങ പറിക്കുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. . മാങ്ങയുടെ മണം പിടിച്ചെത്തുന്ന കൊമ്പൻ പ്രദേശവാസികൾക്ക് വലിയ തലവേദനയാണുണ്ടാക്കുന്നത്. ആന ശല്യം രൂക്ഷമാണെന്നും ഇരുട്ടിയ ശേഷം പുറത്തിറങ്ങാൻ ഭയമാണെന്നും പ്രദേശവാസികൾ പറയുന്നു. നാട്ടുകാരും വനംവകുപ്പ് സംഘവും ചേര്‍ന്ന് ആനയെ തുരത്താനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും ഇനിയും വിജയിച്ചിട്ടില്ല.

ശരിക്കും ഇത്തരം സംഭവങ്ങൾക്ക് എന്താണ് കാരണം. ഒരു ആവാസവ്യവസ്ഥയിൽ മനുഷ്യൻ മൃ​ഗങ്ങളെ സ്നേഹിക്കുക പുതുമയല്ല, പക്ഷേ കാട്ടിൽ നിന്ന് ഇര തേടി അതും മനുഷ്യ വിഭവങ്ങൾ തേടി എത്തുന്ന കൊമ്പന്മാരുടെ നിര കാരണം ജനം വലയുകയാണ്. അരിക്കൊമ്പനും ചക്കക്കൊമ്പനും പിന്നാലെ മാങ്ങാ കൊമ്പനും നാട്ടുകാര്‍ക്ക് തലവേദനയാകുന്നു.

സംഭവം നോക്കുമ്പോൾ ചിരി വരുമെങ്കിലും പുറകിൽ തലവേദനയുള്ള ​രം​ഗങ്ങൾ ഉണ്ട് താനും. കൃത്യമായ ആസൂത്രണവും , കരുതലും കാടിന് നൽകിയില്ലെങ്കിൽ അവിടുന്ന് നാടിറങ്ങാനുള്ള വന്യജീവികളുടെ ശ്രമം തടയാൻ പറ്റില്ല. നാട്ടിലെ ഭക്ഷ്യാവശിഷ്ടങ്ങളുടെ നിരയിലേക്ക് അല്ലെങ്കിൽ ഇവർ നിരന്തരം വന്നുകൊണ്ടിരിക്കും.

വന്യമൃ​ഗങ്ങൾ നമ്മളുടെ വേണ്ടപ്പെട്ടവർ തന്നെയാണ്, അവരെ നമുക്ക് സ്നേഹിക്കുക തന്നെ ചെയ്യണം, പക്ഷേ ജനജീവിതത്തെ ബുദ്ധിമുട്ടിക്കുന്ന വിധത്തിൽ അവർ നാടിറങ്ങുന്നത് ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്.