ഓഫറും നൽകി ആളെ വിളിച്ചു കയറ്റി കൊവിഡ് കാലത്തും കച്ചവടം: ആളുകൾ ഇടിച്ചു കയറിയതോടെ കടകൾ കൊവിഡ് മാനദണ്ഡം എല്ലാം മറന്നു; കോട്ടയം നഗരമധ്യത്തിലെ ഭീമ , ജോസ്‌കോ ജുവലറികൾക്കെതിരെ ജില്ലാ കളക്ടറുടെ നടപടി; രണ്ടു സ്ഥാപനങ്ങളിൽ നിന്നും പിഴ ഈടാക്കും

ഓഫറും നൽകി ആളെ വിളിച്ചു കയറ്റി കൊവിഡ് കാലത്തും കച്ചവടം: ആളുകൾ ഇടിച്ചു കയറിയതോടെ കടകൾ കൊവിഡ് മാനദണ്ഡം എല്ലാം മറന്നു; കോട്ടയം നഗരമധ്യത്തിലെ ഭീമ , ജോസ്‌കോ ജുവലറികൾക്കെതിരെ ജില്ലാ കളക്ടറുടെ നടപടി; രണ്ടു സ്ഥാപനങ്ങളിൽ നിന്നും പിഴ ഈടാക്കും

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഓഫറും നൽകി ആളുകളെ ഇടിച്ചു കയറ്റി കൊവിഡ് കാലത്തും കച്ചവടം തകൃതിയായി നടത്തിയ നഗരത്തിലെ രണ്ടു ജുവലറികൾക്കെതിരെ കർശന നടപടി. ജോസ്‌കോ ജുവലറിയ്ക്കും,  ഭീമ ജുവലറിയ്ക്കുമെതിരെയാണ് ജില്ലാ കളക്ടർ പരിശോധന നടത്തി കർശന നടപടിയെടുത്തത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് ജില്ലാ കളക്ടർ നേരിട്ട് കോട്ടയം നഗരത്തിൽ പരിശോധനയ്ക്കായി ഇറങ്ങിയത്.

കോഴിച്ചന്ത റോഡിൽ നിന്നും ടിബി റോഡിലേയ്ക്കിറങ്ങുന്ന സ്ഥലത്താണ് ഭീമ ജുവലറി പ്രവർത്തിക്കുന്നത്. തിങ്കളാഴ്ച രാവിലെ മുതൽ തന്നെ ഭീമാജുവലറിയിൽ ക്രമാതീതമായ തിരക്കായിരുന്നു. ജുവലറിയ്ക്കു മുന്നിലും, ഉള്ളിലും ആളുകൾ തിങ്ങിനിറഞ്ഞു നിൽക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് വിവരം അറിഞ്ഞ് ജില്ലാ കളക്ടർ എം.അഞ്ജന ഇവിടെ പരിശോധനയ്ക്ക് എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെ എത്തിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച ജില്ലാ കളക്ടർ കണ്ടത്. സ്ഥാപനത്തിനുള്ളിൽ കൊവിഡ് മാനദണ്ഡങ്ങൾ എല്ലാം ലംഘിച്ച് ആളുകൾ തിങ്ങിനിറഞ്ഞു നിൽക്കുകയായിരുന്നു. ജീവനക്കാരും, ഇവിടെ എത്തിയ ഉപഭോക്താക്കളും മാസ്‌ക് പോലും ധരിച്ചിരുന്നില്ല. ഇതേ തുടർന്നു ഗുരതരമായ വീഴ്ച കണ്ടെത്തിയ ജില്ലാ കളക്ടർ സ്ഥാപനത്തിനു നോട്ടീസ് നൽകി. പിഴ അടയ്ക്കാനും നിർദേശം നൽകിയിട്ടുണ്ട്.

ജോസ്‌കോ ജുവലറിയിലും സമാന രീതിയിൽ തന്നെയുള്ള വീഴ്ചകളാണ് കണ്ടെത്തിയത്. രണ്ടു ജുവലറിയിലും, അഞ്ചു പേരിൽ കൂടരുതെന്ന 144 ന്റെ നിർദേശം പോലും പാലിക്കപ്പെട്ടിരുന്നില്ല. ഇവിടെ രണ്ടിടത്തും അൻപതോളം ആളുകൾ തന്നെ ഒരു സമയം ഉണ്ടായിരുന്നു. ഇത് കൂടാതെ ജില്ലയിലെ നിരവധി കടകളിലും സ്ഥാപനങ്ങളിലും ജില്ലാ കളക്ടർ ഇന്നലെ പരിശോധന നടത്തി. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചവർക്ക് എതിരെ നടപടിയും ആരംഭിച്ചിട്ടുണ്ട്.