കൊമ്പൻ ചാന്നാനിക്കാട് സൂര്യനാരായണൻ ചരിഞ്ഞു: ഉത്സവത്തിന് ശേഷം കിടന്ന കൊമ്പൻ രാവിലെ എഴുന്നേറ്റില്ല; മരണത്തിൽ ദുരൂഹത: മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം ആരംഭിച്ചു

കൊമ്പൻ ചാന്നാനിക്കാട് സൂര്യനാരായണൻ ചരിഞ്ഞു: ഉത്സവത്തിന് ശേഷം കിടന്ന കൊമ്പൻ രാവിലെ എഴുന്നേറ്റില്ല; മരണത്തിൽ ദുരൂഹത: മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം ആരംഭിച്ചു

തേർഡ് ഐ ബ്യൂറോ

കോട്ടയം: ചാനാനിക്കാട് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കൊമ്പൻ സൂര്യ നാരായണൻ ചരിഞ്ഞു. 53 വയസുള്ള ബീഹാറി സുന്ദരനായ കൊമ്പൻ പത്ത് വർഷം മുൻപാണ് ചാന്നാനിക്കാട് ഗ്രൂപ്പിന്റെ ഭാഗമായത്.

വെള്ളിയാഴ്ച രാത്രി എഴുന്നള്ളത്തിന് ശേഷം തളച്ച കൊമ്പൻ , ശനിയാഴ്ച രാവിലെ എഴുന്നേൽക്കാതെ വന്നതോടെ നടത്തിയ പരിശോധനയിലാണ് ചരിഞ്ഞതായി കണ്ടെത്തിയത്. ചാന്നാനിക്കാട് ആനത്തറവാട്ടിൽ എത്തിയ കൊമ്പന്റെ മൃതശരീരം പോസ്റ്റ്മോർട്ടം ചെയ്യാൻ തയ്യാറെടുപ്പുകൾ ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തോടെ മാത്രമേ യഥാർത്ഥ മരണ കാരണം വ്യക്തമാകൂ. ആനയെ പാമ്പ് കടിച്ചതായി സംശയിക്കുന്നതായി പത്തനംതിട്ട അസി. ഫോറസ്റ്റ് ഓഫിസർ കെ.ബി സുഭാഷ് തേർഡ് ഐ ന്യൂസ് ലൈവിനോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലപ്പുഴ പത്തനംതിട്ട ജില്ലകളുടെ അതിർത്തിയിൽ ചെങ്ങന്നൂർ കോട്ട ഗന്ധർവ മുറ്റം ക്ഷേത്രത്തിലെ ഉത്സവത്തിനായി കഴിഞ്ഞ ദിവസമാണ് കൊമ്പനെ ഇവിടെ എത്തിച്ചത്. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെ കൊമ്പനെ എഴുന്നെള്ളത്തിന് ശേഷം തളയ്ക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച പുലർച്ചെ ആനയുടെ അനക്കം കേൾക്കാതെ വന്നതോടെ പാപ്പാൻമാർ നടത്തിയ പരിശോധനയിലാണ് ആന ചരിഞ്ഞതായാ കണ്ടെത്തിയത്. തുടർന്ന് വിവരം ആന ഉടമകളെയും വനംവകുപ്പിനെയും അറിയിക്കുകയായിരുന്നു.

തുടർന്ന് ആനയുടെ മൃതദേഹം ചെങ്ങന്നൂരിൽ നിന്നും ടിപ്പർ ലോറിയിൽ ചാന്നാനിക്കാട് വീട്ടുമുറ്റത്ത് എത്തിച്ചു. ഇവിടെ പ്രത്യേക സ്ഥലം തയ്യാറാക്കി. തുടർന്ന് വെറ്റിനറി സർജന്മാരായ ഡോ.സാബു സി.ഐസക്ക് , കോന്നി അസി. ഫോറസ്റ്റ് വെറ്റിനറി ഓഫിസർ ശ്യാം , ദേവസ്വം ബോർഡിന്റെ വെറ്റിനറി ഓഫിസർ ഡോ.ബിനു ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തിൽ ആനയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

മദപ്പാടിൽ തളച്ചിരുന്ന കൊമ്പനെ പത്ത് ദിവസം മുൻപാണ് കെട്ടി അഴിച്ചത്. ആനയെ മർദിച്ചതിന്റെ പാട്ടുകൾ ഒന്നും തന്നെ ശരീരത്തിൽ കാണാനില്ല. മരണകാരണം എന്താണ് എന്ന് വ്യക്തമാകണമെങ്കിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വരണം. ആന ചരിഞ്ഞ സംഭവത്തിൽ വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്തു.