കൂടത്തായി കേസ്: മോഹൻലാലിന്റെ സന്തത സഹചാരി ആന്റണി പെരുമ്പാവൂരും കോടതി കയറും; ജോളിയുടെ ബന്ധുക്കൾ കോടതിയിലേയ്ക്ക്

കൂടത്തായി കേസ്: മോഹൻലാലിന്റെ സന്തത സഹചാരി ആന്റണി പെരുമ്പാവൂരും കോടതി കയറും; ജോളിയുടെ ബന്ധുക്കൾ കോടതിയിലേയ്ക്ക്

Spread the love

ക്രൈം ഡെസ്ക്

കൊച്ചി: കുടത്തായി കൊലപാതക പരമ്പര സിനിമയാക്കാൻ നീക്കം നടത്തിയ , നിർമ്മാതാവും മോഹൻലാലിന്റെ സന്തത സഹചാരിയുമായ ആന്റണി പെരുമ്പാവൂർ കോടതി കയറും. ആന്റണി പെരുമ്പാവൂരും , കൂടത്തായി കേസിന്റെ അടിസ്ഥാനത്തിൽ പരമ്പര നിർമ്മിച്ച ഫ്ളവേഴ്സ് ചാനൽ അധികൃതരും നേരിട്ട് കോടതിയിൽ ഹാജരാകാൻ വിധി.

കൊല്ലപ്പെട്ട റോയിയുടെ സഹോദരി താമരശേരി മുന്‍സിഫ് കോടതിയിൽ  നൽകിയ  ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി  സിനിമ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ച ആന്റണി പെരുമ്പാവൂരിനോടും സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്ന ഫ്ളവേഴ്സ് ചാനല്‍ മേധവികളോടും തിങ്കളാഴ്ച്ച കോടതിയിലെത്തി വിശദീകരണം നല്‍കാന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുകൂടി കേട്ടശേഷമാകും അന്തിമ തീരുമാനമെടുക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊലപാതക പരമ്പരയെ കുറിച്ചുള്ള സിനിമയും സീരിയലും കുട്ടികളുടെ മാനസികാവസ്ഥയെ ബാധിയ്ക്കുമെന്ന് കാണിച്ച്‌ ആന്റണി പെരുമ്പാവൂരടക്കമുള്ള നിര്‍മാതാക്കള്‍ക്കെതിരെയും ഫ്‌ളവേഴ്‌സ് ചാനലിനെതിരെയും കൊല്ലപ്പെട്ട റോയിയുടേയും ജോളിയുടേയും രണ്ട് മക്കളും, സഹോദരിയും രംഗത്തുവന്നിരുന്നു. ഇതിനെതിരെ ഇവര്‍ താമരശേരി കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. സീരിയലും സിനിമയും പ്രദര്‍ശിപ്പിക്കുന്നത് സ്വകാര്യ ജീവിതത്തെ ബാധിക്കുമെന്നാണ് ഇവരുടെ പരാതി. താമരശേരി കോടതി കേസ് തിങ്കളാഴ്ച്ച പരിഗണിക്കും.

കൂടത്തായി കൊലപാതകപരമ്പരയും ജോളിയുടെ ജീവിതവും പ്രമേയമായി ചിത്രീകരിച്ച സീരിയല്‍ അടുത്തയാഴ്ച്ച മുതല്‍ സ്വകാര്യ ചാനലില്‍ സംപ്രേക്ഷണം തുടങ്ങുകയാണ്. സിനിമയുടെ ചിത്രീകരണം ഉടന്‍ തുടങ്ങുമെന്ന് പ്രഖ്യാപനവും നടന്നിരുന്നു. ഇതെല്ലാം സ്വകാര്യ ജീവിതത്തെ ബാധിക്കുമെന്നുകാണിച്ചാണ് ജോളിയുടെയും റോയ് തോമസിന്റെയും രണ്ട് മക്കളും റോയ് തോമസിന്‍ സഹോദരി റെഞ്ചിയും കോടതിയെ സമീപിച്ചത്. സംപ്രേക്ഷണവും നിര്‍മ്മാണവും തടയണമെന്നാണ് ഇവരുടെ ആവശ്യം.